Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അപ്പോൾ വല്ലാത്തൊരു അത്ഭുതം തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു.
"പക്ഷെ... നിന്നെ കാണാൻ അസ്സൽ അവനെപ്പോലെ തന്നെയാടാ,"
എന്റെ കവിളുകളിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
"ആ കണ്ണും മൂക്കും മുഖവും... എന്തിന്, നിന്റെ ഈ മുടിയിഴകൾ പോലും അവനെ പകർത്തി വെച്ചതുപോലെയാ! നീ വളർന്നു തുടങ്ങിയപ്പോഴാണ് ഞാൻ അത് ശരിക്കും ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇതെന്ത് മായാജാലമാണെന്ന് എനിക്കറിയില്ല അശ്വിൻ... പക്ഷെ അവനും നീയും തമ്മിൽ കണ്ടാൽ ഇരട്ടകളാണെന്നേ ആരും പറയൂ! ചിലപ്പോഴൊക്കെ... ദാ, ഇപ്പോൾ നീ എന്റെ മുന്നിൽ ഇങ്ങനെ ഇരിക്കുമ്പോൾ, ഇരുപത് വർഷങ്ങൾക്ക് മുൻപുള്ള ആ പഴയ അശ്വിൻ തന്നെയാണ് എനിക്ക് മുൻപിലിരിക്കുന്നതെന്ന്
തോന്നിപ്പോകും!"
അമ്മ അത് പറഞ്ഞതും എന്റെ നെഞ്ചിലേക്ക് വലിയൊരു ഇടിത്തീ വീണതുപോലെയാണ് എനിക്ക് തോന്നിയത്! എന്റെ തലയ്ക്കുള്ളിൽ ചിന്തകൾ പെരുകിക്കയറാൻ തുടങ്ങി. ഇരുപത് വർഷങ്ങൾക്ക് മുൻപ് അമ്മയെ ഭ്രാന്തമായി പ്രണയിച്ച, എന്നെപ്പോലെ തന്നെ രൂപമുള്ള മറ്റൊരുവൻ! ഇനി... ഇനി അമ്മയ്ക്കും ആ പറയുന്ന അശ്വിനും ജനിച്ച മകനാണോ ഞാൻ? എന്റെ ജനനത്തിന് പിന്നിൽ ഞാൻ അറിയാത്ത മറ്റെന്തെങ്കിലും രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടോ? എന്റെ തലച്ചോറിനുള്ളിൽ ഒരു ഭൂകമ്പം നടക്കുന്നതുപോലെ എനിക്ക് തോന്നി. എല്ലാം കൂടി വല്ലാതെ വരിഞ്ഞുമുറുക്കുന്ന ഒരവസ്ഥ.
ചോദ്യങ്ങൾ എന്റെ തൊണ്ടയിൽ കുരുങ്ങിനിന്നു. ഞാൻ പതുക്കെ ചോദിച്ചു,
"അമ്മേ... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?"
"എന്താടാ?"
അമ്മ എന്റെ മുഖത്തേക്ക് ഉറ്റുനോക്കി.
ആ നിമിഷമാണ് ഞാൻ എന്താണ് ചോദിക്കാൻ പോകുന്നതെന്ന ബോധം എനിക്കുണ്ടായത്.
സ്വന്തം അമ്മയോട്, ഞാൻ മറ്റൊരുവന്റെ ചോരയിൽ ജനിച്ച കുട്ടിയാണോ എന്ന് എങ്ങനെ ചോദിക്കും? നിയമപരമായി വിവാഹം കഴിച്ച അച്ഛന്റെ മകനാണ്
💬 Comments
View all comments