Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
തിടുക്കമുണ്ടായിരുന്നു.
ചോറ് കഴിക്കാൻ വേണ്ടി പ്ലേറ്റിലേക്ക് കൈ നീട്ടിയ ഞാൻ അതുകേട്ട് പെട്ടെന്നൊന്ന് നിന്നു.
"മറ്റന്നാളോ? അതെന്താടി പെട്ടെന്ന്? അവധിയാകാൻ ഇനിയും രണ്ടാഴ്ച കൂടി ഇല്ലേ... നീ അവിടെ കോളേജിൽ വല്ല പ്രശ്നവും ഉണ്ടാക്കിയോ?"
ഞാൻ നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു.
സാധാരണ ഗതിയിൽ പൈസ തീർന്നാൽ മാത്രം വിളിക്കുന്നവളാണ്. ഇതിപ്പോ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരു വരവ്!
"ഓ... ചുമ്മാതിരിയടാ. പ്രശ്നമൊന്നുമല്ല,"
അവൾ വേഗം എന്റെ വായടപ്പിച്ചു.
"ഞാൻ മറ്റന്നാൾ രാവിലെ എറണാകുളത്തുനിന്ന് തിരിക്കും. നീ കൃത്യം പത്തുമണിയാകുമ്പോൾ സ്റ്റേഷനിൽ വന്ന് എന്നെ കൂട്ടണം. കേട്ടല്ലോ?"
"അല്ല, ഈ സമയത്ത് പതിവില്ലാതെ... എന്താ കാര്യം എന്ന് പറ?"
ഞാൻ വിടാൻ ഉദ്ദേശിച്ചിരുന്നില്ല.
അവളുടെ ഒച്ചയിലെ ആ വെപ്രാളം എനിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു.
"അതൊക്കെ ഞാൻ നേരിട്ട് വന്നിട്ട് പറയാമെടാ. ഇതങ്ങനെ ഫോണിലൂടെ പറയാൻ പറ്റിയ കാര്യമല്ല. നീ പറഞ്ഞ സമയത്ത് വന്ന് എന്നെ പിക്ക് ചെയ്യാൻ നോക്ക്. എന്നാ ശരിയടാ, ഞാൻ പിന്നെ വിളിക്കാം."
കൂടുതൽ ചോദ്യങ്ങൾക്ക് യാതൊരു അവസരവും തരാതെ അവൾ വേഗത്തിൽ കോൾ കട്ട് ചെയ്തു. ചെവിയിൽ നിന്നും ഫോണെടുത്ത് ഡിസ്പ്ലേയിലേക്ക് തന്നെ നോക്കി ഞാൻ ഒരു നിമിഷം ഇരുന്നുപോയി. എന്താകും ഫോണിലൂടെ പറയാൻ പറ്റാത്ത അത്രയും വലിയ കാര്യം?
“എന്താടാ പ്രശ്നം “
മീൻകറി വിളമ്പുന്നതിനിടയിൽ എന്റെ മുഖത്തെ മാറ്റം ശ്രദ്ധിച്ചുകൊണ്ട് അമ്മ ചോദിച്ചു.
ഞാൻ ഫോൺ ടേബിളിലേക്ക് വെച്ചുകൊണ്ട് പ്ലേറ്റിലെ ചോറ് കുഴയ്ക്കാൻ തുടങ്ങി.
"കക്ഷി മറ്റന്നാൾ നാട്ടിലേക്ക് വരുന്നുണ്ടെന്ന്. രാവിലെ പത്തുമണിക്ക് എന്നോട് സ്റ്റേഷനിൽ പോയി കൂട്ടാൻ പറഞ്ഞു."
"മറ്റന്നാളോ? അതെന്താ പെട്ടെന്ന്?
💬 Comments
View all comments