0%

Chapter Title : കാലഭ്രംശം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഞാൻ ചിരിയോടെ വീണ്ടും കളിയാക്കി.

​"നിനക്ക് ചോറ് വേണോ അതോ എന്റെ കൈയ്യിൽ നിന്നും നല്ല തല്ല്  വേണോ?"

അമ്മ മുഖത്ത് ഒരു കള്ള ഗൗരവം വരുത്തിക്കൊണ്ട് ചോദിച്ചു.

"നല്ല ചൂട് ചോറും ഇന്നലത്തെ മീൻകറിയുമുണ്ട്. നിനക്കിഷ്ടമുള്ള നെയ്മീൻ വറുത്തതും വെച്ചിട്ടുണ്ട്. നീ വന്നിരിക്ക്..."

എന്ന് പറഞ്ഞുകൊണ്ട് അമ്മ എനിക്കുള്ള പ്ലേറ്റിലേക്ക് ചോറ് വിളമ്പാൻ തുടങ്ങി.

​വറുത്ത മീനിന്റെയും കറിയുടെയും സ്വാദിഷ്ടമായ മണം അടുക്കളയിൽ പരന്നപ്പോൾ എന്റെയുള്ളിലെ ചിന്തകൾക്കൊക്കെ തൽക്കാലം ചെറിയൊരു അവധി കിട്ടി. ഞാൻ കസേര വലിച്ചിട്ടിരിക്കാൻ തുടങ്ങുമ്പോഴാണ് പെട്ടെന്ന് എന്റെ പോക്കറ്റിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്യാനും റിംഗ് ചെയ്യാനും തുടങ്ങിയത്.

​ഞാൻ വേഗം ഫോൺ പുറത്തെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ട് എന്റെ മുഖത്തൊരു ചെറിയ അത്ഭുതം വിരിഞ്ഞു.

​'Aswathy chechi Calling...'

​ചേച്ചിയാണ്! മാസത്തിലൊരിക്കൽ മാത്രം വീട്ടിലേക്ക് വിളിക്കുന്ന, അതും അക്കൗണ്ടിൽ പൈസ തീർന്നാൽ മാത്രം എന്നെയും അമ്മയെയും ഓർക്കുന്ന കക്ഷിയാണ്. അവൾ ഇപ്പോൾ പെട്ടെന്ന്, അതും ഈ നട്ടുച്ചയ്ക്ക് എന്തിനാകും വിളിക്കുന്നത്?

​"ആരാടാ?"

വിളമ്പുന്നതിനിടയിൽ ഫോണിലെ റിംഗ് കേട്ട് അമ്മ ചോദിച്ചു.

​"ചേച്ചിയാ അമ്മേ..."

ഫോൺ കൈയ്യിൽ പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

​"അശ്വതിയോ? അവളിതെന്താ പതിവില്ലാതെ ഈ സമയത്ത്?"

അമ്മയുടെ മുഖത്തും ഒരു ചെറിയ അമ്പരപ്പ് ഉണ്ടായി.

​ഞാൻ വേഗം ഫോണിലെ പച്ച ബട്ടൺ സ്വൈപ്പ് ചെയ്ത് കാൾ അറ്റൻഡ് ചെയ്തു

ഫോൺ കാതിലേക്ക് വെച്ചു.

​"ഹലോ... പറയെടി. ഇതെന്താ പതിവില്ലാതെ ഈ നട്ടുച്ചയ്ക്ക്?"

​"ഡാ അശ്വീ... ഞാൻ മറ്റന്നാൾ അങ്ങോട്ട് വരുന്നുണ്ട്."

അപ്പുറത്ത് ചേച്ചിയുടെ ശബ്ദത്തിൽ വല്ലാത്തൊരു

💬 Comments

View all comments