0%

Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അമ്മയോടല്ലാതെ വേറെ ആരോടാ പറയാൻ പറ്റുക?"

ഞാൻ മുഖത്ത് ചെറിയൊരു സങ്കടം വരുത്തിക്കൊണ്ട് ചോദിച്ചു.

എന്റെ ആ മുഖഭാവവും പറച്ചിലും കേട്ടപ്പോൾ അമ്മയ്ക്കും ചെറിയൊരു സങ്കടം വന്നതുപോലെ തോന്നി. എങ്കിലും ഒരു ആശങ്കയോടെ അമ്മ ചോദിച്ചു.

​"എന്നാലും നിനക്ക് ചെറിയ പൈസയുടെ വല്ല ഫോണും നോക്കിക്കൂടെടാ? ഇതിപ്പോ ഒരു ലക്ഷത്തിന് മുകളിൽ പോകില്ലേ? അത്രയും രൂപയുടെ ഫോൺ നിനക്ക് ഇപ്പോൾ ആവശ്യമുണ്ടോ?"

​"എന്നാ അമ്മയൊരു കാര്യം ചെയ്യ്... അമ്മയ്ക്ക് ഇഷ്ടമുള്ള ഏതേലും ഒരു ഫോൺ വാങ്ങിച്ചുകൊണ്ട് വാ. എനിക്കത് മതി,"

ഞാൻ അല്പം പരിഭവത്തോടെ പറഞ്ഞു നിർത്തി.

പിന്നെ ഞങ്ങൾക്കിടയിൽ വലിയ സംസാരങ്ങളൊന്നും നടന്നില്ല.

അമ്മയും വേഗത്തിൽ ഭക്ഷണം കഴിച്ചു തീർത്തു. കാപ്പിയൊക്കെ കുടിച്ചു കഴിഞ്ഞ് ഞാൻ നേരെ ഹാളിലെ സോഫയിൽ പോയിരുന്ന് ടിവി ഓൺ ചെയ്തു. ഇന്നലെ പാതിവഴിയിൽ നിർത്തിയ 'ഡാർക്ക്' സീരീസിന്റെ ബാക്കി എപ്പിസോഡുകൾ പ്ലേ ചെയ്തു.

ടിവിയിലെ സ്ക്രീനിലേക്ക് നോക്കിയിരിക്കുമ്പോഴാണ് പെട്ടെന്ന് എന്റെ വലതു കവിളിൽ വല്ലാത്തൊരു മൃദുലമായ സ്പർശനവും ചൂടും അനുഭവപ്പെട്ടത്!

​അമ്മയായിരുന്നു അത്. എന്റെയരികിൽ വന്ന് കുനിഞ്ഞ്, ആ കവിളിൽ വളരെ വാത്സല്യത്തോടെ ഒരു ചുംബനം നൽകിയിരിക്കുകയാണ്. ആ സാരിയുടെ നേർത്ത സുഗന്ധം എന്റെ ചുറ്റും പരന്നു.

​"വൈകിട്ട് കാണാം കേട്ടോ..."

എന്ന് വളരെ സ്നേഹത്തോടെ പറഞ്ഞുകൊണ്ട് അമ്മ വാതിലും കടന്ന് പുറത്തേക്ക് പോയി.

​അമ്മയുടെ ആ പോക്കും നോക്കി, ആ ചുംബനത്തിന്റെ ചൂടും പറ്റി ഞാൻ കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നുപോയി. അമ്മയുടെ ആ പ്രവർത്തിയിൽ എന്റെ പരിഭവങ്ങൾക്കുള്ള മറുപടിയും ഒരു വാഗ്ദാനവും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്ന് എനിക്ക് തോന്നി.

💬 Comments

View all comments