0%

Chapter Title : കാലഭ്രംശം 5 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഈ പാർട്ട് തരാൻ കുറച്ചു വൈകി എന്ന് എനിക്ക് അറിയാം. കാരണം വേറെ ഒന്നും അല്ല പാർവണം കുറച്ചു കൂടി എഴുതിയാൽ climax ആണ്.

അതിൽ കൂടുതൽ ശ്രദ്ധ കൊടുത്തപ്പോൾ ഇതിന്റെ കാര്യം ഞാൻ പാടെ അങ്ങ് മറന്നു പോയി.

പിന്നെ പേജ് കുറവാണെന്നു അറിയാം പെട്ടന്ന് എഴുതി ഇട്ടതാണ് കുറച്ചൂടെ എഴുതണം എന്നുണ്ടായിരുന്നു. എഴുതിയാൽ ഇനിയും ചിലപ്പോൾ വൈകും.....

______________________________________________

*************

"താൻ വിശ്രമിക്ക്..."

എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ പുറത്തേക്ക് നടന്നു. കൂടെയുണ്ടായിരുന്ന നഴ്സ് എന്തോ മരുന്നുകൾ എടുത്തുവെക്കാനായി അവിടെത്തന്നെ നിന്നു.

ഡ്രിപ്പ് ഇട്ട കൈ അനക്കാതെ ഞാൻ പതുക്കെ ആ ഹോസ്പിറ്റൽ കിടക്കയിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. മുറിയുടെ വെളുത്ത ചുവരിൽ തൂക്കിയിട്ടിരുന്ന ഒരു കലണ്ടറിലേക്ക് പെട്ടെന്നാണ് എന്റെ ശ്രദ്ധ പതിഞ്ഞത്.

അതിൽ ചുവന്ന മഷിയിൽ അച്ചടിച്ച അക്കങ്ങൾ... ഫെബ്രുവരി 7, 2023

അതുകണ്ടപ്പോൾ എനിക്ക് ചെറിയൊരു സംശയം തോന്നി. 2023-ഓ? ഈ ഹോസ്പിറ്റലുകാർ ഇത്രയും കാലമായിട്ടും ഈ പഴയ കലണ്ടർ മാറ്റാതെ വെച്ചിരിക്കുകയാണോ? എന്റെ ഉള്ളിലെ സംശയം തീർക്കാനായി ഞാൻ വളരെ പതുക്കെ അവിടെ നിന്നിരുന്ന നഴ്സിനെ വിളിച്ചു.

"സിസ്റ്റർ...ഒരു മിനിറ്റ്…, ഇത് ഏതാ വർഷം?"

കയ്യിലിരുന്ന മരുന്ന് ട്രേ അവിടെ വെച്ച് അവർ എന്നെ രൂക്ഷമായി ഒന്ന് നോക്കി.

"തനിക്കെന്താടോ ബോധമില്ലേ? ദേ ആ കലണ്ടറിൽ നോക്ക്... 2023 ഫെബ്രുവരി 7."

അവർ പറഞ്ഞത് കേട്ട് എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടി. ഞാൻ ഒന്നും മനസ്സിലാകാത്തവനെപ്പോലെ ചോദിച്ചു,

"അല്ല... ഇപ്പോ 2026 മെയ് മാസം അല്ലെ?"

അതുകേട്ടതും അവരുടെ മുഖത്തെ ഭാവം മാറി.

💬 Comments

View all comments