Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
അമ്മയെ വിളിച്ചറിയിക്കണം എന്ന് തോന്നി ഞാൻ കോൾ ഡയൽ ചെയ്യാൻ തുടങ്ങിയെങ്കിലും, പാതിവഴിയിൽ വിരലുകൾ പിൻവലിച്ചു. വേണ്ട, വൈകുന്നേരം എന്റെ ലക്ഷ്മിക്കുട്ടി വരുമ്പോൾ നേരിട്ട് പറയാം. ഈ സന്തോഷവാർത്ത കേൾക്കുമ്പോൾ ആ മുഖത്തുണ്ടാകുന്ന തിളക്കം എനിക്ക് നേരിട്ട് കാണണം. രാവിലെ അമ്മ തന്ന ആ വാത്സല്യം നിറഞ്ഞ ചുംബനത്തിന്റെ ചൂട് ഇപ്പോഴും എന്റെ വലതു കവിളിൽ ബാക്കിയുണ്ടായിരുന്നു. ആ സ്പർശനത്തിന്റെ ഓർമ്മകളിൽ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു.
പക്ഷെ, ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. എന്റെ ചിന്തകൾ പതുക്കെ നാളത്തെ ദിവസത്തിലേക്ക് നീണ്ടു.
അശ്വതി!
നാളെ രാവിലെ പത്തുമണിക്ക് അവൾ വരികയാണ്.
ഇന്നലെ വരെ വെറുമൊരു ചേച്ചി മാത്രമായിരുന്നവൾ, ഇന്നലെ രാത്രിയിലെ അമ്മയുടെ ആ വലിയ വെളിപ്പെടുത്തലിന് ശേഷം എനിക്ക് മുൻപിൽ വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. എന്റെ അച്ഛന്റെ രക്തമല്ല അവൾ, മറിച്ച് എന്നെപ്പോലെ തന്നെ ഇരിക്കുന്ന ആ പഴയ അശ്വിന്റെ മകളാണ്! ആ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ എന്റെ മനസ്സ് ഇപ്പോഴും പൂർണ്ണമായും തയ്യാറായിരുന്നില്ല.
അതിലുപരി, പതിവില്ലാതെ പെട്ടെന്ന് അവൾ നാട്ടിലേക്ക് വരാൻ കാരണമെന്താകും? അതും ഫോണിലൂടെ പറയാൻ പറ്റാത്തത്ര വലിയൊരു കാര്യം? അവളുടെ ശബ്ദത്തിലെ ആ വെപ്രാളവും തിടുക്കവും എന്റെ കാതുകളിൽ വീണ്ടും മുഴങ്ങി. ശാന്തമായി ഒഴുകിയിരുന്ന എന്റെയും അമ്മയുടെയും ഈ ജീവിതത്തിലേക്ക് അവൾ കൊണ്ടുവരാൻ പോകുന്ന ആ വലിയ ബോംബ് എന്തായിരിക്കും?
പുറത്ത് വീണ്ടും മഴ ചാറിത്തുടങ്ങിയിരുന്നു. ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ വീണുടയുന്ന ശബ്ദം ആ വലിയ ഹാളിൽ പ്രതിധ്വനിച്ചു. സ്ക്രീനിൽ ജോനാസ് കൺവാൾഡ് സമയത്തിന്റെ ഗുഹയിലേക്ക് നടന്നുകയറുകയാണ്…..
*****
വൈകുന്നേരത്തെ മങ്ങിയ
💬 Comments
View all comments