0%

Chapter Title : കാലഭ്രംശം 4 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഞാൻ കണ്ടു. ആ വലിയ കണ്ണുകളിൽ വല്ലാത്തൊരു സന്തോഷം തിളങ്ങി.

"ശരിക്കും? എന്റെ മോന് അവിടെത്തന്നെ കിട്ടിയോ!"

എന്ന് പറഞ്ഞ് അമ്മ എന്റെ കയ്യിൽ സന്തോഷത്തോടെ പിടിച്ചു. ആ തണുത്ത വിരലുകൾ എന്റെ കയ്യിലമർന്നു.

​പെട്ടെന്ന് എന്തോ ഓർത്തതുപോലെ അമ്മ ടീപ്പോയിലിരുന്ന ആ ലെതർ ബാഗ് എടുത്തു. അതിന്റെ സിപ്പ് തുറക്കുന്നതിനിടയിൽ മുഖത്തൊരു കള്ള ഗൗരവം വരുത്തിക്കൊണ്ട് പറഞ്ഞു.

​"ആഹ്... പിന്നെ ഞാൻ നിനക്കൊരു ഫോൺ വാങ്ങിയിട്ടുണ്ട്. വലിയ വിലയൊന്നുമില്ലാത്ത കുറഞ്ഞൊരു ഫോണാ കേട്ടോ... തൽക്കാലം ഇതൊക്കെ വെച്ച് അഡ്ജസ്റ്റ് ചെയ്യ്."

അത്രയും പറഞ്ഞ് അമ്മ ചുണ്ടിൽ ഒരു കള്ളച്ചിരി ഒളിപ്പിച്ചു.

​"ഓഹ്... മതി മതി, അത്രയെങ്കിലും വാങ്ങിയല്ലോ. ധാരാളം!"

ഞാൻ അല്പം നിരാശ അഭിനയിച്ചുകൊണ്ട് പറഞ്ഞു.

​അമ്മ ബാഗിനുള്ളിൽ നിന്നും ആ ചെറിയ ബോക്സ് എടുത്ത് എന്റെ കയ്യിലേക്ക് വെച്ചുതന്നു. പക്ഷെ ആ ബോക്സ് കണ്ടതും ഞാൻ ശരിക്കും ഞെട്ടിപ്പോയി! എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

​ഐഫോൺ 17 പ്രോ അതും ഞാൻ ഏറ്റവും ആഗ്രഹിച്ച ആ കിടിലൻ ഓറഞ്ച് നിറത്തിലുള്ള മോഡൽ.

​രാവിലെ ഞാൻ വെറുതെ ഒരു ആഗ്രഹത്തിന് പറഞ്ഞതാണ്, അത് അപ്പൊത്തന്നെ എന്റെ ലക്ഷ്മിക്കുട്ടി എനിക്ക് വാങ്ങിത്തരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. സന്തോഷം കൊണ്ട് എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഞാൻ വേഗം ആ ഫോൺ ബോക്സ് താഴെ ടീപ്പോയിലേക്ക് വെച്ചു.

​സന്തോഷം അണപൊട്ടിയൊഴുകിയ ആ നിമിഷത്തിൽ, ഞാൻ പെട്ടെന്ന് അമ്മയെ ആ സോഫയിൽ നിന്നും എന്റെ കൈകളിലേക്ക് കോരിയെടുത്തു!

​"എടാ... എടാ താഴെ ഇറക്കെടാ എന്നെ...!"

​പെട്ടെന്നുള്ള എന്റെ

💬 Comments

View all comments