0%

Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഈ 1999-ൽ, ബസ് കാത്തുനിൽക്കുന്ന ഈ സൗന്ദര്യത്തോട് എനിക്കിപ്പോൾ തോന്നുന്ന ഈ ആകർഷണം...

ഇത് വെറുമൊരു തോന്നലല്ല! ഇനി ഞാൻ അവളുമായി അടുപ്പത്തിലാകും... ഞാൻ തന്നെ അവളുമായി പ്രണയത്തിലാകും... ആ ശാരീരിക ബന്ധത്തിൽ നിന്നാണ് അവൾ ഗർഭിണിയാകുന്നതും അശ്വതി ജനിക്കുന്നതും!

ഈ വലിയ പ്രശ്നങ്ങൾക്കൊടുവിൽ എന്തെങ്കിലും പരിഹാരം കാണാം എന്ന് പറഞ്ഞ് അവളെ ഇവിടെ തനിച്ചാക്കി ഞാൻ വീണ്ടും എങ്ങോട്ടോ പോകും... അതോടെ നാട്ടുകാരെ ഭയന്ന് അവൾ എന്റെ 'അച്ഛനെ' വിവാഹം കഴിക്കും... വർഷങ്ങൾക്കിപ്പുറം ആ ബന്ധത്തിൽ ഞാനും ജനിക്കും!

എന്റെ സ്വന്തം ചേച്ചിയുടെ അച്ഛൻ... അത് മറ്റാരുമല്ല, ഞാൻ തന്നെയാണ്! എന്റെ അച്ഛനെ അമ്മ വിവാഹം കഴിക്കാൻ കാരണമായ ആ 'ഒളിച്ചോടിയ കാമുകൻ'... അതും ഞാൻ തന്നെ!

ഗ്രാൻഡ്ഫാദർ പാരഡോക്സിനെയൊക്കെ നിഷ്പ്രഭമാക്കുന്ന ഏറ്റവും ഭയാനകമായ ബൂട്ട്സ്ട്രാപ്പ് പാരഡോക്സ്!

തുടക്കമേതാണെന്നും ഒടുക്കമേതാണെന്നും അറിയാത്ത, ഒരു സർപ്പത്തിന്റെ വാല് അത് തന്നെ വിഴുങ്ങുന്നതുപോലെയുള്ള ഔറോബോറോസ്. ശപിക്കപ്പെട്ടൊരു ടൈം ലൂപ്പ്! ഞാൻ ജനിക്കാൻ കാരണം ഭാവിയിൽ നിന്നും ഭൂതകാലത്തിലേക്ക് വന്ന ഞാൻ തന്നെയാണ്!

അശ്വതി എന്റെ ചേച്ചിയല്ല... എന്റെ സ്വന്തം മകളാണ്!. അച്ഛനെക്കാൾ രണ്ട് വയസ്സ് മൂത്ത മകൾ.. എന്താല്ലേ.

എന്റെ തല പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി. പ്രകൃതിയും കാലവും ചേർന്ന് എനിക്കായി ഒരുക്കിവെച്ച ആ വലിയ നാടകത്തിലെ വില്ലനും നായകനും ഞാൻ തന്നെയായിരുന്നു.

ഞാൻ ഇതിൽ നിന്നും ഓടിമാറാൻ ശ്രമിച്ചാലും എനിക്കതിന് കഴിയില്ല. കാരണം ഇതെല്ലാം ഇതിനുമുൻപും സംഭവിച്ചുകഴിഞ്ഞിട്ടുള്ളതാണ്.

അങ്ങകലെ നിന്നും കോളേജിലേക്കുള്ള ആ പഴയ ബസ് പൊടിപറത്തിക്കൊണ്ട് വരുന്നത് ഞാൻ കണ്ടു. ബസ്സിൽ കയറാൻ നേരം അവൾ വീണ്ടും

💬 Comments

View all comments