0%

Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി.

അവളുടെ ആ കണ്ണുകളിൽ എന്നോടുള്ള എന്തോ ഒരു ആകർഷണം ഒളിഞ്ഞുകിടക്കുന്നത് ഞാൻ വ്യക്തമായി കാണുന്നുണ്ടായിരുന്നു. വരാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ, കാലം കാത്തുവെച്ച ആ വലിയ പാപത്തിന്റെ തുടക്കം അവിടെ കുറിക്കപ്പെടുകയായിരുന്നു.

ആ ചുവന്ന മണ്ണിൽ, ലോകത്തിലെ ഏറ്റവും വലിയ പാപിയായി, ഒരു പ്രതിമ പോലെ ഞാൻ അങ്ങനെ തറഞ്ഞുനിന്നു…..

1999-ലെ ആ അപരിചിതമായ നാട്ടിൽ എനിക്ക് ജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. എന്റെ പോക്കറ്റിലുണ്ടായിരുന്ന നോട്ടുകൾക്ക് ഈ കാലഘട്ടത്തിൽ യാതൊരു വിലയുമില്ല. വിശപ്പും അനിശ്ചിതാവസ്ഥയും എന്നെ വല്ലാതെ തളർത്തിയിരുന്നു.

ഒടുവിൽ ഗത്യന്തരമില്ലാതെ ടൗണിലെ ഒരു ചെറിയ പ്രെസ്സിൽ ഞാൻ ജോലിക്ക് കയറി. അവിടെ അടുത്തുതന്നെ പഴയ ഓടുമേഞ്ഞ ഒരു ചെറിയ ഒറ്റമുറി വീടും വാടകയ്ക്ക് എടുത്തു.

എന്റെ ഐഡന്റിറ്റിയും ഞാൻ എവിടെനിന്നാണ് വരുന്നതെന്ന സത്യവുമെല്ലാം ആ ചെറിയ മുറിക്കുള്ളിൽ ഞാൻ എനിക്ക് മാത്രമായി ഒളിച്ചുവെച്ചു.

എന്ത് തന്നെ സംഭവിച്ചാലും ഇനി ആ ബസ് സ്റ്റോപ്പിലേക്കോ, അവളുടെ അടുത്തേക്കോ ഞാൻ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഈ വലിയ പാപത്തിൽ നിന്നും എങ്ങനെയെങ്കിലും ഒഴിഞ്ഞുമാറണം.

പക്ഷെ, പ്രകൃതി എന്നെക്കൊണ്ട് ആ നാടകം കളിപ്പിക്കാൻ തന്നെ തീരുമാനിച്ചിരുന്നു. ദിവസങ്ങൾ കടന്നുപോയി. ഞാൻ എത്രത്തോളം ഓടിയൊളിക്കാൻ ശ്രമിച്ചോ, അത്രത്തോളം കാലം എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു.

അന്ന് രാവിലെ... പതിവുപോലെ ഞാൻ ജോലിക്ക് പോകാനായി ഇറങ്ങിയതാണ്. ദൂരെ ആൽമരച്ചുവട്ടിലെ ബസ് സ്റ്റോപ്പിൽ അവൾ ഒറ്റയ്ക്ക് നിൽപ്പുണ്ട്. ഞാൻ നടത്തത്തിന്റെ വേഗത കുറച്ചു.

അവളുടെ മുഖത്ത് വല്ലാത്തൊരു ദേഷ്യവും വെപ്രാളവുമുണ്ട്. ഇളം മഞ്ഞ നിറമുള്ള ഒരു ചുരിദാറായിരുന്നു അവളുടെ വേഷം. ധൃതിയിൽ വന്നതുകൊണ്ടാകണം,

💬 Comments

View all comments