0%

Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഇടതൂർന്ന ആ നീണ്ട മുടി പിന്നിലേക്ക് വെറുതെ ഒതുക്കിക്കെട്ടിയിട്ടേയുണ്ടായിരുന്നുള്ളൂ.

ദേഷ്യം കൊണ്ടും വെയിൽ കൊണ്ടും തുടുത്ത ആ മുഖം വിയർപ്പുകണങ്ങളാൽ തിളങ്ങുന്നുണ്ടായിരുന്നു. വിടർന്ന വലിയ കണ്ണുകളിൽ എന്തൊക്കെയോ അസ്വസ്ഥതകൾ നിഴലിച്ചു നിന്നു.

നെറ്റിയിലെ വട്ടപ്പൊട്ടും, കാറ്റിലുലയുന്ന ആ ഷാളും... യൗവനത്തിന്റെ ഏറ്റവും മനോഹരമായ ഒരു ചിത്രം പോലെ അവൾ ആ പ്രഭാതത്തിൽ അവിടെ നിന്നു.

ദേഷ്യപ്പെടുമ്പോഴും ഒരു പെൺകുട്ടി ഇത്രയധികം സുന്ദരിയാകുമോ എന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി.

പെട്ടെന്നാണ് എന്റെ മനസ്സിലേക്ക് അന്ന് ഞാൻ അമ്മയുടെ പ്രണയത്തെ പറ്റി ചോദിച്ചപ്പോൾ അമ്മ എന്നോട് പറഞ്ഞ ആ വാക്കുകൾ ഓടിയെത്തിയത്.

("ഒരു ദിവസം രാവിലെ... എങ്ങനെയോ എഴുന്നേൽക്കാൻ കുറച്ചു വൈകി. പതിവായി ഞാൻ കോളേജിൽ പോകുന്ന ബസ്സ് മിസ്സായി. അടുത്ത ബസ്സും കാത്ത് ആ സ്റ്റാൻഡിൽ ഞാൻ ഒറ്റയ്ക്ക് നിൽക്കുവാ.

വീട്ടിൽ നിന്നാണെങ്കിൽ നല്ല ചീത്തയും കേട്ടു, കോളേജിൽ എത്താൻ വൈകുമെന്ന ടെൻഷനും. അങ്ങനെ വല്ലാതെ ദേഷ്യപ്പെട്ട് നിൽക്കുമ്പോഴാ... എവിടുന്നോ ഒരാൾ എന്റെ അടുത്തേക്ക് നടന്നു വരുന്നത്.")

എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചുപോയി. അതെ! അമ്മ അന്ന് പറഞ്ഞ ആ ദിവസം... ആ നിമിഷം ഇതാണ്! അമ്മയുടെ അടുത്തേക്ക് നടന്നു ചെന്ന ആ 'ഒരാൾ'... അത് ഞാനാണ്!

എനിക്ക് അവിടെ നിന്നും ഓടിപ്പോകണമെന്നുണ്ടായിരുന്നു, പക്ഷെ എന്റെ കാലുകൾക്ക് യാതൊരു നിയന്ത്രണവുമില്ലായിരുന്നു. കാലം എന്നെക്കൊണ്ട് ആ തിരക്കഥയിലെ സംഭാഷണങ്ങൾ പറയിപ്പിക്കാൻ തുടങ്ങുകയായിരുന്നു.

എന്റെ കാലുകൾ അവളിലേക്ക് നടന്നു. എന്നെ കണ്ടതും അവളുടെ മുഖത്തെ ദേഷ്യം ഒന്നുകൂടി കൂടി. ഒരു അപരിചിതനെ, കാണുന്നതിന്റെ വല്ലാത്തൊരു നോട്ടം ആ കണ്ണുകളിലുണ്ടായിരുന്നു.

അവളെ ശല്യം

💬 Comments

View all comments