0%

Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

തന്റേതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയാതെ, ആ ആൽമരച്ചുവട്ടിൽ അവൾ അങ്ങനെ തറഞ്ഞുനിന്നു….

ആൽമരച്ചുവട്ടിലെ തണുത്ത മണ്ണിൽ തകർന്നിരിക്കുന്ന അവളെ നോക്കി നിൽക്കുമ്പോൾ എന്റെ ഹൃദയം വല്ലാതെ പിടയുന്നുണ്ടായിരുന്നു. അവളുടെ കണ്ണുനീർ എന്റെ നെഞ്ചിലാണ് വീഴുന്നത്.

പക്ഷെ, എനിക്ക് മുന്നോട്ട് പോയേ തീരൂ. പെട്ടെന്ന് എന്റെ മനസ്സിലേക്ക് മറ്റൊരു രാത്രിയുടെ ഓർമ്മകൾ ഓടിയെത്തി. കൃത്യം രണ്ടു മാസങ്ങൾക്ക് ശേഷം, എന്റെ മുറിയിലേക്ക് കടന്നുവന്ന് എന്നെ കെട്ടിപ്പിടിച്ച് അവൾ ഉമ്മ വെക്കുന്ന ആ നിമിഷം!

അന്ന്, യാതൊന്നും അറിയാതെ പകച്ചുനിന്ന ആ പഴയ അശ്വിനല്ല ഇപ്പോൾ ഞാൻ. ഈ കാലത്തിന്റെ തിരക്കഥ ഞാൻ തന്നെ എഴുതണം. ആ നിമിഷം ഭാവിയിൽ സംഭവിക്കാൻ വേണ്ടി, എനിക്കിപ്പോൾ എന്റെ ഹൃദയം അവൾക്ക് മുന്നിൽ തുറന്നേ മതിയാകൂ.

എങ്കിൽ മാത്രമേ ഈ ടൈം ലൂപ്പ് പൂർത്തിയാകൂ.

ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന് അവളുടെ രണ്ടു കൈകളും എന്റെ കൈക്കുള്ളിലാക്കി. അവൾ കണ്ണീർ നിറഞ്ഞ മുഖത്തോടെ എന്നെ നോക്കി.

"ചേച്ചി..."

എന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.

"ഇതൊക്കെ അറിഞ്ഞപ്പോ... എനിക്ക് നിന്നോട് വല്ലാത്തൊരു ഇഷ്ടം തോന്നുകയാ..അത്.. ഒരു ചേച്ചിയോടുള്ള ഇഷ്ടമല്ല."

അതുകേട്ടതും ഒരു വലിയ ഷോക്കേറ്റതുപോലെ അവൾ എന്റെ കൈകൾ വെട്ടിമാറ്റി. അവളുടെ കണ്ണുകളിൽ അതുവരെ ഉണ്ടായിരുന്ന സങ്കടം മാറി, വല്ലാത്തൊരു അമ്പരപ്പും ദേഷ്യവും നിറയുന്നത് ഞാൻ കണ്ടു.

"എടാ! നീ എന്തൊക്കെയാ ഈ പറയുന്നേ?"

അവൾ ദേഷ്യത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചു.

"നിനക്ക് ശരിക്കും ഭ്രാന്തായോ അശ്വിൻ? എന്തൊക്കെ സത്യങ്ങൾ അറിഞ്ഞാലും, ഇത്രയും കാലം നീ എന്റെ സ്വന്തം അനിയനല്ലായിരുന്നോടാ? ഒരേ പ്ലേറ്റിൽ ചോറുണ്ടും,

💬 Comments

View all comments