Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പെട്ടെന്ന് എന്റെ തോളിൽ പിടിച്ച് ശക്തിയായി കുലുക്കി. അവളുടെ കണ്ണുകളിൽ ഇപ്പോൾ സങ്കടത്തേക്കാളുപരി എന്തൊക്കെയോ അറിയാനുള്ള ഒരുതരം വാശിയായിരുന്നു.
"എടാ... നീ എന്തോ എന്നിൽ നിന്ന് മറക്കുന്നുണ്ടല്ലോ! എന്താടാ കാര്യം? പറ അശ്വിൻ..."
ഞാൻ അവളെത്തന്നെ നോക്കി. എന്റെയുള്ളിൽ ഒരു വലിയ രഹസ്യം വിങ്ങുന്നുണ്ടായിരുന്നു. പക്ഷെ അതെങ്ങനെ ഞാൻ അവളോട് പറയും? എനിക്ക് മുൻപിൽ വേറെ വഴികളില്ലായിരുന്നു.
ഞാൻ വീണ്ടും ആ പഴയ കഥയിലേക്ക് തന്നെ കടന്നു.
"എടി... അന്ന് അമ്മയുടെ വയറ്റിൽ നീ ഉണ്ടെന്ന കാര്യം അമ്മ അയാളോട് പറഞ്ഞപ്പോൾ, എന്തെങ്കിലും വഴി ഉണ്ടാക്കാം എന്ന് പറഞ്ഞ് പോയതാ അയാൾ.
പിന്നെ മുങ്ങി... അമ്മ അയാളെ ഇതുവരെ കണ്ടിട്ടില്ല എന്നാ പറഞ്ഞത്. അങ്ങനെ വീട്ടിൽ ഉള്ളവർ എല്ലാവരും ഈ കാര്യങ്ങൾ അറിഞ്ഞപ്പോ, നാട്ടുകാരുടെ മുഖത്ത് കരി പുരളാതിരിക്കാൻ അമ്മയെ അച്ഛന്റെ തലയിൽ വെച്ച് കെട്ടുകയായിരുന്നു."
ഞാൻ അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം അവളോട് പറഞ്ഞു. പക്ഷെ ഒരൊറ്റ കാര്യം ഒഴികെ! ആ കാമുകൻ കാണാൻ കൃത്യം എന്നെപ്പോലെ തന്നെയായിരുന്നു ഇരുന്നതെന്ന ആ വലിയ സത്യം മാത്രം ഞാൻ മനപ്പൂർവ്വം അവളിൽ നിന്നും മറച്ചുവെച്ചു.
അത് കൂടി കേട്ടാൽ അവളുടെ സമനില ഒരുപക്ഷെ പൂർണ്ണമായും തെറ്റും. ഈ സമയക്കുരുക്കുകളിലെ ഏറ്റവും ഭയാനകമായ ആ രഹസ്യം എന്റെ ഉള്ളിൽത്തന്നെ കിടന്ന് നീറുകയായിരുന്നു.
ഞാൻ പറഞ്ഞതൊക്കെ കേട്ട്, ഒന്നും മിണ്ടാതെ അവൾ ഒരു കൽപ്രതിമ പോലെ ഇരുന്നു. അവളുടെ കണ്ണുകളിലെ നനവ് ഉണങ്ങിത്തുടങ്ങിയിരുന്നു. പകരം, വലിയൊരു ശൂന്യത ആ മുഖത്ത് നിറയുന്നത് ഞാൻ കണ്ടു.
സ്വന്തം അച്ഛനാരാണെന്ന് പോലുമറിയാത്ത ഒരു ജന്മമാണ്
💬 Comments
View all comments