Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
**************
ആൽമരച്ചുവട്ടിലെ ആ നിശബ്ദതയിൽ അവളുടെ തേങ്ങലുകൾ മാത്രമാണ് അപ്പോൾ കേൾക്കാമായിരുന്നത്. എന്നെ നോക്കാതെ, തലകുനിച്ചിരുന്ന് അവൾ വിയർപ്പുകണങ്ങൾ നിറഞ്ഞ മുഖത്തോടെ പതുക്കെ ചോദിച്ചു,
"എന്നിട്ട്... എന്നിട്ട് അമ്മയൊന്നും തന്നെ ഇത് എന്നോട് പറഞ്ഞില്ലല്ലോടാ..."
അവളുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞിരുന്നു. സ്വന്തം അമ്മ ഇത്രയും കാലം തന്നോടൊരു വലിയ സത്യം മറച്ചുവെച്ചു എന്ന തിരിച്ചറിവ് അവളെ പൂർണ്ണമായും തളർത്തിയിരുന്നു.
ഞാൻ അവളുടെ അരികിലേക്ക് നീങ്ങിയിരുന്ന് ആ തോളിലൂടെ കയ്യിട്ടു.
"എടി പൊട്ടി... നീ നമ്മുടെ അച്ഛന്റെ ചോരയിൽ ജനിച്ചില്ലെന്നല്ലേ ഉള്ളൂ. അപ്പൊ അമ്മയ്ക്ക് നീ സ്വന്തം മോള് അല്ലാതെ ആകുമോ? നിന്നെ ഈ നിമിഷം വരെ അമ്മ എത്രത്തോളം സ്നേഹിച്ചിട്ടുണ്ടെന്ന് നിനക്ക് തന്നെ അറിയില്ലേ?"
അവളൊന്നും മിണ്ടിയില്ല. എന്റെ വാക്കുകൾക്കൊന്നും അവളെ ആശ്വസിപ്പിക്കാൻ കഴിയുമായിരുന്നില്ല. കണ്ണിൽ നിന്നും കണ്ണുനീർ വാർന്നൊഴുകിക്കൊണ്ട് അവൾ അങ്ങനെ തലകുനിച്ചിരുന്നു. ആ പഴയ ആൽമരത്തിലെ ഇലകൾ കാറ്റിൽ ഉലയുന്ന ശബ്ദം മാത്രം ഞങ്ങൾക്കിടയിൽ മുഴങ്ങി.
സ്വന്തം വേരുകൾ അന്വേഷിച്ചുപോയി വഴിതെറ്റി നിൽക്കുന്ന ഒരു അനാഥയെപ്പോലെ അവൾ എനിക്ക് തോന്നി.
കുറച്ചുനേരത്തെ ആ മൗനത്തിന് ശേഷം അവൾ പതുക്കെ തലയുയർത്തി എന്നെ നോക്കി. ആ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു.
"പിന്നെ... എന്റെ അച്ഛൻ ആരാടാ? നിനക്കറിയാമോ?"
അവളുടെ ശബ്ദം വിറച്ചു.
"അമ്മ ഇതൊക്കെ നിന്നോട് പറഞ്ഞിട്ടുണ്ടെങ്കിൽ... എന്റെ അച്ഛൻ ആരാണെന്ന് കൂടി അമ്മ പറഞ്ഞു കാണുമല്ലോ... അല്ലെ?"
ആ ചോദ്യം കേട്ടതും ഞാൻ ശരിക്കും പതറിപ്പോയി. എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി.
"എടി... അത് പിന്നെ..."
എന്റെ ആ പതർച്ച കണ്ടതും അവൾ
💬 Comments
View all comments