0%

Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

എന്നെ വല്ലാതെ തളർത്തി.

ഞാൻ പതുക്കെ അവളുടെ തോളിലേക്ക് എന്റെ തല വെച്ചു. എന്റെ കണ്ണുകളിൽ നിന്നും ചൂടുള്ള കണ്ണുനീർ അവളുടെ ചുരിദാറിലേക്ക് വീണു കുതിർന്നു.

ഒരു ചെറിയ കുട്ടിയെപ്പോലെ ഞാൻ ആ തോളിൽ കിടന്നു കരഞ്ഞു.

"നമ്മൾക്ക് ഒരുമിച്ച് ജീവിക്കണം... അമ്മയെ ഞാൻ എങ്ങനെയെങ്കിലും പറഞ്ഞ് മനസ്സിലാക്കിക്കോളാം... നീ എന്റെ കൂടെ നിന്നാൽ മാത്രം മതി."

ഞാൻ വിതുമ്പലോടെ പറഞ്ഞു ഈ കാര്യങ്ങൾ ആണ് അവൾ അന്ന് വന്നു എന്നോട് പറഞ്ഞത്. ആന്നത്തെ എനിക്ക് ഇതുവല്ലതും കാത്തുമോ.?

എന്റെ ആ കരച്ചിലും വാക്കുകളും അവളെ വല്ലാതെ സ്പർശിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്നെ തള്ളിമാറ്റാൻ അവൾ ശ്രമിച്ചില്ല. പകരം അവളുടെ കൈകൾ എന്റെ പുറത്ത് പതുക്കെ ഒന്ന് തലോടിയതുപോലെ എനിക്ക് തോന്നി.

വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ അവൾ തറഞ്ഞുനിൽക്കുകയായിരുന്നു. ജനിച്ചുവളർന്ന വീട്, ഇത്രയും കാലം അച്ഛനെന്ന് വിശ്വസിച്ചിരുന്ന ആൾ, സഹോദരനെന്ന് കരുതിയവൻ... എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായിരിക്കുന്നു. ഇനി എന്ത് തീരുമാനമെടുക്കണമെന്ന് അവൾക്കറിയില്ലായിരുന്നു.

ഈ തോളിൽ കിടന്നു കരഞ്ഞ എന്നെക്കുറിച്ചോർത്താണ് വരും ദിവസങ്ങളിൽ അവൾക്ക് ഉറക്കം നഷ്ടപ്പെടാൻ പോകുന്നതെന്നും, ഈ ചിന്തകളാണ് രണ്ടു മാസങ്ങൾക്ക് ശേഷം അവളുടെ മുറിയിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നതെന്നും എനിക്ക് നന്നായി അറിയാമായിരുന്നു.

എന്റെ ഭാവി ഉറപ്പാക്കിക്കൊണ്ട്, കാലം എനിക്കായി തീർത്ത ആ വലിയ കുരുക്കിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ട് ഞാൻ അവിടെ പൂർത്തിയാക്കുകയായിരുന്നു…

ആൽമരച്ചുവട്ടിലെ ആ തണുപ്പിൽ നിന്നും ഞാൻ പതുക്കെ എഴുന്നേറ്റു. അവളും ഒന്നും മിണ്ടാതെ എന്റെ കൂടെ എഴുന്നേറ്റു നിൽക്കുന്നത് ഞാൻ കണ്ടു. അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.

💬 Comments

View all comments