Chapter Title : കാലഭ്രംശം 6 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
"ഞാൻ ഈ പറഞ്ഞതൊക്കെ നീ നന്നായിട്ടൊന്ന് ആലോചിക്ക്. എന്നിട്ട് സാവധാനം ഒരു മറുപടി പറഞ്ഞാൽ മതി..."
ഞാൻ എന്റെ ശബ്ദം ഇടറാതെ പറയാൻ ശ്രമിച്ചു.
"ഞാൻ ഇറങ്ങുവാ... കുറച്ചു പരിപാടിയുണ്ട്. അമ്മ അറിയാതെയാ ഞാൻ ഇങ്ങോട്ട് വന്നത്."
ഒരു വലിയ കള്ളം കൂടി പറഞ്ഞ്, അവളെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ ഞാൻ അവിടെ നിന്നും നടന്നു നീങ്ങി. തിരിഞ്ഞുനോക്കിയാൽ ഒരുപക്ഷെ എന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടേക്കുമെന്നും, ഞാൻ അവളുടെ മുന്നിൽ വീണ്ടും പൊട്ടിക്കരഞ്ഞുപോകുമെന്നും എനിക്കറിയാമായിരുന്നു.
റെയിൽവേ സ്റ്റേഷനിലേക്കുള്ള ആ നീണ്ട വഴിയിലൂടെ നടക്കുമ്പോൾ എന്റെ മനസ്സ് വല്ലാത്തൊരു ശൂന്യതയിലായിരുന്നു. ചുറ്റും പായുന്ന വാഹനങ്ങളെയും മനുഷ്യരെയും ഞാൻ കാണുന്നുണ്ടായിരുന്നില്ല.
എന്റെ ചിന്തകൾ മുഴുവൻ വീണ്ടും കാലത്തിന്റെ ആ ഭയാനകമായ കുരുക്കുകളിലേക്ക് തന്നെ പാഞ്ഞുപോവുകയായിരുന്നു. ഞാൻ ഈ പറഞ്ഞതിന്റെ മറുപടി പറയാനായി രണ്ടുമാസം കഴിഞ്ഞ് അവൾ വീട്ടിൽ വരുമ്പോൾ, അവളുടെ മുന്നിൽ നിൽക്കുന്നത് യാതൊന്നും അറിയാത്ത ആ പഴയ ഞാനാണല്ലോ!
ഇതൊന്നും മനസ്സിലാകാതെ അന്ന് അവളുടെ മുന്നിൽ ഒരു പൊട്ടനെപ്പോലെ നിന്ന് ഞാൻ കഥകളി കളിച്ചത് അതുകൊണ്ടല്ലേ?.
ഈശ്വരാ... അപ്പോൾ ഇതൊരു അവസാനമില്ലാത്ത ലൂപ്പ് (Closed Causal Loop) ആണോ? അങ്ങനെയെങ്കിൽ, എനിക്ക് മുൻപ് ഈ ഭൂതകാലത്തിൽ വന്ന് അവളോട് ഈ കാര്യങ്ങൾ പറഞ്ഞ് ലൂപ്പ് പൂർത്തിയാക്കിയ ആ 'അശ്വിൻ' ഈ നിമിഷത്തിന് ശേഷം എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാകുക?
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എന്റെ തലച്ചോറിനെ കാർന്നുതിന്നുകയായിരുന്നു. ആൽബർട്ട് ഐൻസ്റ്റീന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി വെറുമൊരു പാഠപുസ്തക സിദ്ധാന്തം മാത്രമല്ലെന്ന് ഞാൻ നേരിട്ട് അനുഭവിക്കുകയായിരുന്നു.
ഗുരുത്വാകർഷണം സ്പേസിനെയും സമയത്തെയും വളച്ചൊടിക്കുന്ന വലിയൊരു
💬 Comments
View all comments