0%

Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 106.9K

അവൾ തന്റെ കൈവിരലുകൾ കൊണ്ട് മാറിലെ പുടവയുടെ തുമ്പ് ഒന്ന് മുറുക്കിപ്പിടിച്ച് അവനെത്തന്നെ നോക്കിനിന്നു.

"ആരാണ് ഇയാൾ? ഇവനാണോ കടുവയെ തോൽപ്പിച്ചത്?" ഗ്രാമവാസികൾക്കിടയിൽ പിറുപിറുക്കലുകൾ ഉയർന്നു.

പെട്ടെന്നാണ് കൂട്ടത്തിൽ നിന്ന് ഒരു പ്രൗഢനായ വൃദ്ധൻ മുന്നോട്ട് വന്നത്. നരച്ച താടിയും വിസ്താരമുള്ള നെഞ്ചുമുള്ള അയാൾ ആ ഗ്രാമത്തിലെ മൂപ്പനായിരുന്നു വഞ്ചികളുടെയും മീൻപിടുത്തക്കാരുടെയും തലവൻ. അയാൾ അഭിയെ മുകളിൽ നിന്ന് താഴേക്ക് ഒന്നു ഉഴിഞ്ഞുനോക്കി.

"വേടന്മാർ പറയുന്നത് സത്യമാണോ?" മൂപ്പൻ അഭിയോട് ഗൗരവത്തിൽ ചോദിച്ചു. "ഇത്ര ചെറിയ പ്രായമുള്ള ഒരു യുവാവിന് കാട്ടുമൃഗത്തെ എറിയാൻ കഴിയുമോ? ഞങ്ങളുടെ ആളുകൾ കള്ളം പറയുകയാണോ, അതോ നീ ഞങ്ങളെ വഞ്ചിക്കാൻ വന്ന ഏതെങ്കിലും ശത്രു രാജ്യത്തിലെ ചാരനാണോ?"

അഭി പതുക്കെ പുഞ്ചിരിച്ചു. "ഞാൻ നിങ്ങളുടെ ശത്രുവല്ല ... ഞാൻ അബദ്ധത്തിൽ ഇവിടെ എത്തിപ്പെട്ടതാണ്. എനിക്ക് ആരെയും ഉപദ്രവിക്കണമെന്നില്ല."

"വാക്കുകൾ കൊണ്ട് ബോധ്യപ്പെടുത്താൻ കഴിയില്ല യുവാവേ!" മൂപ്പൻ ഉറക്കെ പറഞ്ഞു. "നിന്റെ വാക്കുകളിൽ സത്യമുണ്ടെങ്കിൽ, നിന്റെ ഉള്ളിൽ ദൈവീകമായ ശക്തിയുണ്ടെങ്കിൽ ഞങ്ങൾക്ക് അത് കാണണം. ഇവിടെ നിന്റെ ബലം തെളിയിക്കൂ!"

മൂപ്പൻ തീരത്തേക്ക് വിരൽ ചൂണ്ടി. അവിടെ വലിയൊരു ഭീമൻ കരിങ്കല്ല് കിടപ്പുണ്ടായിരുന്നു. കാറ്റിലും ഓളത്തിലും വലിയ ബോട്ടുകളും വഞ്ചികളും ഒലിച്ചുപോകാതിരിക്കാൻ, കട്ടിയുള്ള കനത്ത വള്ളികൾ കെട്ടിവെക്കുന്ന, പത്തുപതിനഞ്ച് ആണുങ്ങൾ ചേർന്ന് മാത്രം വലിച്ച് നീക്കുന്ന പടുകൂറ്റൻ പാറക്കല്ല്!

"ഈ പാറ... ഇതിവിടെ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിനെ ഒന്നനക്കാൻ നിനക്ക് കഴിയുമോ? എങ്കിൽ ഞങ്ങൾ നിന്നെ ഞങ്ങളുടെ അതിഥിയായി സ്വീകരിക്കാം!" മൂപ്പൻ വെല്ലുവിളിച്ചു.

ഗ്രാമത്തിലെ എല്ലാവരും അഭിയെ നോക്കി. മഗിഴിനിയും ശ്വാസമടക്കിപ്പിടിച്ച്,

💬 Comments

View all comments