Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
മാത്രമാണ് അവൾ അരയ്ക്ക് താഴേക്ക് ചുറ്റിയിരുന്നത്. ആ പുടവയുടെ മടക്കുകൾക്കിടയിലൂടെ അവളുടെ വലിയ ഇടുപ്പിന്റെയും അരക്കെട്ടിന്റെയും ഭംഗി തെളിഞ്ഞുനിന്നു. ഇരുപത്തിയാറ് ഇഞ്ചോളം മാത്രം വരുന്ന മെലിഞ്ഞ അരക്കെട്ടിന് മുകളിൽ, മുപ്പത്തിയാറ് ഇഞ്ചിന്റെ നിറഞ്ഞുറച്ച മാറിടം ഉയർന്നുനിന്നു. അവൾ ഓരോ തവണയും കൈകൾ വലിച്ച് വല നെയ്യുമ്പോൾ, ആ കനത്ത മാറിടം മെല്ലെ ഇളകുകയും, വിയർപ്പുതുള്ളികൾ വടിവൊത്ത കഴുത്തിലൂടെ ഇറ്റുവീഴുകയും ചെയ്തു. അവളുടെ അരക്കെട്ട് വരെ നീളമുള്ള കറുത്തു ചുരുണ്ട മുടിയിൽ കടൽവെള്ളത്തിന്റെ ഈർപ്പമുണ്ടായിരുന്നു. ചില മുടിയിഴകൾ നെറ്റിയിലും കഴുത്തിലും നനഞ്ഞു പറ്റിപ്പിടിച്ചിരിക്കുന്നു. മുഖം ഏതൊരു ആർട്ടിസ്റ്റിനെയും കൊതിപ്പിക്കുന്ന ഒന്നായിരുന്നു, നീണ്ട കൺപീലികളുള്ള വലിയ കറുത്ത കണ്ണുകൾ, അല്പം ഉയർന്ന മൂക്ക്, തേൻ കനിഞ്ഞുനിൽക്കുന്ന പോലുള്ള നിറഞ്ഞ ചുണ്ടുകൾ. അവൾ സംസാരിക്കുമ്പോൾ കവിളിൽ ചെറിയൊരു കുഴി വീഴും. . ഒരു തരത്തിൽ പറഞ്ഞാൽ പ്രകൃതിയുടെ സൗന്ദര്യം!
അഭി അറിയാതെ അവളുടെ രൂപത്തിൽ തറഞ്ഞുനിന്നുപോയി. അതേസമയം തന്നെ, വേടന്മാർ ഉറക്കെ വിളിച്ച് പറയാൻ തുടങ്ങി:
"ജനങ്ങളേ... ഇങ്ങോട്ട് നോക്കൂ! വനത്തിൽ വെച്ച് മലപോലുള്ള കടുവയോട് ഏറ്റുമുട്ടി, അതിനെ ഒറ്റക്കൈയ്ക്ക് പൊക്കിയെറിഞ്ഞ യോദ്ധാവാണ് ഇയാൾ! വിണ്ണിൽ നിന്ന് വന്ന ദൈവീക പുരുഷൻ!"
വേടന്മാരുടെ വിളി കേട്ട് ഗ്രാമത്തിലെ സകലരും കുടിലുകളിൽ നിന്നും ജോലി സ്ഥലത്തുനിന്നും ഓടിക്കൂടി. വിചിത്രമായ വസ്ത്രങ്ങൾ ധരിച്ച അഭിയെ കണ്ടപ്പോൾ അവർക്ക് അത്ഭുതവും ഭയവും തോന്നി. മഗിഴിനിയും തന്റെ കയ്യിലെ വല താഴെയിട്ട് എഴുന്നേറ്റു. അവളുടെ കറുത്ത വലിയ കണ്ണുകൾ അഭിയുടെ മേൽ പതിഞ്ഞു. അഭിയുടെ രൂപം കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക കൗതുകവും ആകർഷണവും നിറഞ്ഞു.
💬 Comments
View all comments