Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
താൻ ഭാവിയിൽ നിന്നും വന്ന കഥ ഇവർക്ക് മുന്നിൽ എങ്ങനെ വിവരിക്കും? ഈ മോതിരത്തിന്റെ പൂർണ്ണ ശക്തി എന്താണ്? ഇതൊന്നും അറിയാതെ, ജീൻസും ടീഷർട്ടുമിട്ട ആ യുവാവ്, ആയിരം വർഷങ്ങൾക്ക് മുൻപുള്ള ആ പ്രാചീന ഗോത്രമനുഷ്യരുടെ പിന്നാലെ നടന്നു...
വേടന്മാർ അഭിയെ കാടിന്റെ പച്ചപ്പു മാഞ്ഞുപോകുന്ന അതിരുകൾ താണ്ടി, ഉപ്പുരസമുള്ള കാറ്റുവീശുന്ന തീരദേശത്തിലേക്ക് നയിച്ചു. പച്ചപ്പിന്റെ സാന്ദ്രത കുറഞ്ഞ്, കാലുകൾ മണലിൽ ആണ്ടുതുടങ്ങിയതോടെ ആകാശത്തിന്റെ അതിരുകൾ വിശാലമായി. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വെളുത്ത മണൽപ്പ പരപ്പും, അലറിവിളിക്കുന്ന നീലക്കടലും. കടൽത്തീരത്ത് തെങ്ങിൻഓലകളും കച്ചിയും മേഞ്ഞ നൂറുകണക്കിന് ചെറിയ കുടിലുകൾ. തീരത്ത് വഞ്ചികളും മരത്തടികളും അടുക്കിയിട്ടിരിക്കുന്നു. പുരുഷന്മാരിൽ ഭൂരിഭാഗവും കടലിൽ മീൻപിടിക്കാൻ പോയിരിക്കുകയാണ്. കരയിൽ ചില വൃദ്ധന്മാരും പെണ്ണുങ്ങളും കുട്ടികളും മാത്രം. പെണ്ണുങ്ങൾ ആവണിപ്പലകകളിൽ ഇരുന്ന്, മീൻപിടുത്തക്കാർക്കായുള്ള കനത്ത വള്ളിവലകൾ നെയ്തെടുക്കുന്നുണ്ടായിരുന്നു. ഉണക്കമീനിന്റെയും പച്ചക്കടലിന്റെയും രൂക്ഷമായ മണം അവിടെയാകെ പടർന്നുനിന്നു.
ആ ഗ്രാമത്തിന്റെ നടുവിലൂടെ നടക്കുമ്പോഴാണ് അഭി ആ കാഴ്ച കണ്ടത്. അവന്റെ കണ്ണുകൾ അവിടെത്തന്നെ തറഞ്ഞുപോയി. ഒരു വഞ്ചിയുടെ തണലിൽ ഇരുന്ന് അമ്മയുടെ കൂടെ വലിയൊരു ചണവല കോർക്കുകയായിരുന്നു ആ പെൺകുട്ടി.
മഗിഴിനി!
പതിനെട്ടോളം വയസ്സ് തോന്നിക്കുന്ന ഒരു ശുദ്ധ അരയപ്പെണ്ണ്. അഞ്ചടി നാല് ഇഞ്ചോളം പൊക്കമുള്ള അവളുടെ അഴക് പ്രകൃതി തന്നെ കൊത്തിവെച്ച ഒരു ശില്പം പോലെയായിരുന്നു. ദിനംപ്രതി കടലിലിറങ്ങിയും കനത്ത വലകൾ വലിച്ച് കയറ്റിയും അധ്വാനിച്ചതുകൊണ്ട് അവളുടെ ശരീരം ഉറച്ചതായിരുന്നു. എങ്കിലും ഒരു പെണ്ണിന് വേണ്ട വടിവൊത്ത ലാവണ്യം അതിൽ വ്യക്തമായി നിഴലിച്ചിരുന്നു.
ഉപ്പുകാറ്റേറ്റ് തിളങ്ങുന്ന ഇരുണ്ട ചർമ്മം. മുറുകിയ കട്ടിയുള്ള തുടകൾ. ചെറിയൊരു പുടവ
💬 Comments
View all comments