0%

Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 106.9K

കാടിന്റെ വശങ്ങളിലുള്ള കുറ്റിക്കാടുകൾക്കിടയിൽ നിന്ന് ചില ആളുകളുടെ വിറയ്ക്കുന്ന ശബ്ദം അവൻ കേട്ടത്. വേട്ടക്കാരായ നാലഞ്ച് വേടന്മാർ! കയ്യിൽ മുളകൊണ്ടുള്ള കുന്തവും പിടിച്ച്, ഭയത്തോടെയും അതേസമയം അത്ഭുതത്തോടെയും അവർ അഭിയെ നോക്കി വിറച്ചുനിൽക്കുകയാണ്. കടുവയെ ഒറ്റക്കൈ കൊണ്ട് എറിഞ്ഞുപറപ്പിച്ച ആ അമാനുഷികനെ കണ്ടപ്പോൾ അവരുടെ കാൽമുട്ടുകൾ കൂട്ടിയടിച്ചു.

അവരിൽ പ്രായം ചെന്ന, മൃഗത്തോൽ അണിഞ്ഞ ഒരു വേടൻ കുന്തം നിലത്തിട്ട് അഭിയുടെ മുന്നിൽ മുട്ടുകുത്തി നിന്നു.

"ആ... ആരാണ് താങ്കൾ ? ദൈവമാണോ? അതോ രാക്ഷസനോ ?" ഭയത്തോടെ അയാൾ തമിഴിൽ വിറച്ചുകൊണ്ട് ചോദിച്ചു.

അഭി അവർക്ക് നേരെ ഒരടി മുന്നോട്ട് വെച്ചു. അവരെ സമാധാനിപ്പിക്കാൻ അവൻ വായിൽ നിന്ന് വാക്കുകൾ തിരഞ്ഞു. പക്ഷെ അത്ഭുതമെന്നു പറയട്ടെ, അവന്റെ നാവിൽ നിന്ന് പുറത്തുവന്നത് മലയാളമല്ലായിരുന്നു! ആയിരം കൊല്ലങ്ങൾക്ക് മുൻപ് തമിഴകത്ത് സംസാരിച്ചിരുന്ന, സംസ്കൃതത്തിന്റെ കലർപ്പില്ലാത്ത ശുദ്ധമായ പഴയ തമിഴ് ഭാഷയാണ് അവന്റെ നാവിൽ നിന്ന് താനേ ഒഴുകിവന്നത്!

"പേടിക്കേണ്ട..." അഭി ഗൗരവമുള്ള, എന്നാൽ ശാന്തമായ ശബ്ദത്തിൽ പറഞ്ഞു.

"ഞാൻ ദൈവമല്ല... രാക്ഷസനും അല്ല ... വളരെ ദൂരെയുള്ള ഒരു ദേശത്തുനിന്നും, വന്ന ഒരു സാധാരണ മനുഷ്യനാണ്. എനിക്ക് നിങ്ങളുടെ സഹായം വേണം. ഈ നാടിനെക്കുറിച്ചും ഇവിടുത്തെ ഭരണാധികാരിയെക്കുറിച്ചും എനിക്കറിയണം."

അഭിയുടെ അപരിചിതമായ വസ്ത്രധാരണവും അവൻ സംസാരിച്ച ഭാഷയിലെ ഗാംഭീര്യവും കേട്ടപ്പോൾ ആ വേടന്മാർക്ക് അവനോട് വലിയ ബഹുമാനം തോന്നി. വേടന്മാരുടെ തലവൻ കൈകൾ കൂപ്പി പറഞ്ഞു: "മഹാനായ യോദ്ധാവേ... ഇത് ചേരപെരുമാക്കന്മാരുടെ ഭുമിയാണ്. വഞ്ചിയൂരാണ് ഞങ്ങളുടെ തലസ്ഥാനം. മഹാവീരനായ അങ്ങയെ ഞങ്ങളുടെ ഗോത്രത്തലവന്റെ അടുത്തേക്ക് കൊണ്ടുപോകാം. വരൂ..."

💬 Comments

View all comments