0%

Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 106.9K

"തീർച്ചയായും!" മൂപ്പൻ വിറയ്ക്കുന്ന കൈകളോടെ പറഞ്ഞു. "നീ ഞങ്ങളുടെ ഗ്രാമത്തിന്റെ അതിഥിയാണ്. നിനക്ക് വേണ്ടതെല്ലാം ഞങ്ങൾ തരും."

അഭി നേരെ നോക്കിയത് മഗിഴിനിയുടെ കണ്ണുകളിലേക്കായിരുന്നു. അവളും അവനെത്തന്നെ നോക്കുകയായിരുന്നു.

വൈകുന്നേരമായതോടെ ആകാശത്തിന്റെ ഭാവം പൂർണ്ണമായും മാറിമറിഞ്ഞു. അന്ധകാരം പെട്ടെന്ന് പടർന്നുപിടിച്ചു. വടക്കുകിഴക്കൻ ദിശയിൽ നിന്ന് കറുത്തുരുണ്ട കാർമേഘങ്ങൾ പടകൂറ്റൻ മലനിരകൾ പോലെ കടലിന് മുകളിലേക്ക് ഇരച്ചുകയറി. കടൽത്തീരത്ത് ഉപ്പുരസമുള്ള ശക്തമായ കാറ്റടിച്ചു വീശി. തിരമാലകൾ അലറിവിളിച്ചുകൊണ്ട് കരയിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങി.

"കൊടുങ്കാറ്റാണ്! എല്ലാവരും വള്ളങ്ങൾ കരയിലേക്ക് കറ്റൂ!" ഗ്രാമത്തിലെ വൃദ്ധന്മാർ ഭയത്തോടെ ആർത്തുവിളിച്ചു.

പെട്ടെന്നാണ് ചില കുടിലുകളിൽ നിന്നു നിലവിളികൾ ഉയർന്നത്. ഉച്ചയ്ക്ക് മീൻപിടിക്കാൻ പോയ മൂന്ന് വഞ്ചികൾ ഉൾക്കടലിൽ പെട്ടുപോയിരിക്കുന്നു! കൂറ്റൻ തിരമാലകൾ ആ ചെറിയ മരവള്ളങ്ങളെ പന്തുപോലെ വായുവിൽ തട്ടിയുകളിക്കുകയായിരുന്നു. അതിലൊരു വഞ്ചി തലകീഴായി മറിഞ്ഞു. കരയിൽ നിന്ന പെണ്ണുങ്ങൾ നെഞ്ചത്തടിച്ച് കരഞ്ഞു. മഗിഴിനി കടൽത്തീരത്തേക്ക് ഓടിയെത്തി. വഞ്ചിയിൽ കുടുങ്ങിയവരുടെ കൂട്ടത്തിൽ അവളുടെ അച്ഛൻ മുരുകനുമുണ്ടായിരുന്നു!

"അപ്പാ...!" മഗിഴിനി നെഞ്ചുപൊട്ടി നിലവിളിച്ചു. കാറ്റിലും മഴയിലും അവളുടെ മുടി പാറിപ്പറന്നു. കരയിലുള്ള ആണുങ്ങൾക്കൊന്നും ആ ഭീകരമായ രാക്ഷസത്തിരമാലകളിലേക്ക് ഇറങ്ങാൻ ധൈര്യമുണ്ടായിരുന്നില്ല. അത് കണ്ട അഭി ഒട്ടും മടിച്ചില്ല. അവൻ മാന്ത്രിക മോതിരത്തിലേക്ക് മനസ്സ് കേന്ദ്രീകരിച്ച്, നേരെ ആർത്തലയ്ക്കുന്ന കടലിലേക്ക് ഒരൊറ്റ ചാട്ടം! കടലിലെ കനത്ത ഒഴുക്കും വൻതിരമാലകളും അവനെ പിന്നോട്ട് തള്ളാൻ നോക്കിയെങ്കിലും, മോതിരം നൽകിയ അതിമാനുഷിക ശക്തിയാൽ അവൻ വെള്ളം കീറിമുറിച്ച് മുന്നോട്ട് നീന്തി. ഒഴുക്കിൽപ്പെട്ട രണ്ട് വഞ്ചികളുടെ കനത്ത വള്ളികൾ അവൻ തോളിലിട്ട് മുറുക്കിപ്പിടിച്ച്, ഒറ്റയ്ക്ക് വലിച്ച് കരയിലേക്ക് നീന്തി..  കരയിലുള്ളവർ അത്ഭുതത്തോടെ

💬 Comments

View all comments