Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
ആ കാഴ്ച കണ്ടു.
പക്ഷെ, മഗിഴിനിയുടെ അച്ഛന്റെ വഞ്ചി ആഴക്കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. കറുത്തിരുണ്ട കടലിൽ അയാൾ മുങ്ങിത്താഴുന്നത് അഭി കണ്ടു. അഭി ആഴക്കടലിലേക്ക് ആഞ്ഞുനീന്തി. വെള്ളത്തിനടിയിൽ കണ്ണ് തുറന്ന് അവൻ തിരഞ്ഞു. രാക്ഷസത്തിരമാലകൾക്കിടയിലൂടെ മുങ്ങിത്താഴുന്ന മുരുകന്റെ കയ്യിൽ പിടിച്ചെടുത്ത് അവൻ കരയിലേക്ക് കുതിച്ചു. തീരത്ത് കാത്തുനിന്ന ഗ്രാമവാസികൾ രണ്ടുപേരെയും കരയിലേക്ക് വലിച്ചുകയറ്റി. ശ്വാസം കിട്ടാതെ പിടഞ്ഞ അച്ഛനെ കെട്ടിപ്പിടിച്ച് മഗിഴിനി പൊട്ടിക്കരഞ്ഞു.
അഭി ആ ഗ്രാമത്തിന്റെ രക്ഷകനായി മാറിയിരുന്നു. ഗ്രാമത്തലവൻ അഭിയ്ക്ക് താമസിക്കാൻ ഒരു ചെറിയ കുടിലും, പുതിയ വസ്ത്രങ്ങളും, ഭക്ഷണവും നൽകി. "നീ ഞങ്ങളുടെ ഇടയിൽ തന്നെ തങ്ങണം. നിന്റെ ബലവും സാന്നിധ്യവും ഈ നാടിന് ആവശ്യമുണ്ട്," എന്ന് മൂപ്പൻ അഭ്യർത്ഥിച്ചു.
അന്ന് രാത്രി, ആകാശത്ത് നക്ഷത്രങ്ങൾ തെളിഞ്ഞപ്പോൾ മഗിഴിനി അഭിയുടെ കുടിലിന് മുന്നിലെത്തി. അവളുടെ കറുത്ത വലിയ കണ്ണുകളിൽ നിറഞ്ഞ നന്ദിയും അപാരമായ ആകർഷണവും തെളിഞ്ഞുനിന്നിരുന്നു.
"നിങ്ങളുടെ ഈ ധൈര്യം... ഞാൻ ഇതുവരെ ഒരു ആണുങ്ങളിലും കണ്ടിട്ടില്ല," വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു. "എന്റെ അപ്പന്റെ ജീവൻ തന്നതിന് ഞാൻ നിങ്ങൾക്ക് എന്താണ് തിരികെ തരേണ്ടത്?"
അഭി പതുക്കെ പുഞ്ചിരിച്ചു. "എനിക്ക് ഒന്നും വേണ്ട മഗിഴിനി. നിന്റെ അച്ഛൻ സുരക്ഷിതനായി ഇരിക്കുന്നല്ലോ, അതുമതി."
അവളുടെ ഭംഗിയിലും കണ്ണുകളിലെ ആഴത്തിലും അഭിയും അറിയാതെ ആകൃഷ്ടനാവുകയായിരുന്നു .
-----------------
അടുത്ത പ്രഭാതം വളരെ ശാന്തമായിരുന്നു. സൂര്യരശ്മികൾ കടൽവെള്ളത്തിൽ തട്ടി തിളങ്ങി. മീൻപിടുത്തക്കാർ തങ്ങളുടെ മരവഞ്ചികളുടെ കേടുപാടുകൾ തീർക്കുകയായിരുന്നു. തനിക്ക് കിട്ടിയ പുതിയ വസ്ത്രവുമുടുത്ത് അഭി കടൽത്തീരത്തേക്ക് നടന്നു. അലയടിക്കുന്ന തിരമാലകൾക്ക് സമീപം മഗിഴിനി തനിച്ചിരുന്ന് ഒരു ചെറിയ
💬 Comments
View all comments