0%

Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 106.9K

ചണവല കോർക്കുകയായിരുന്നു.  അഭി പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു.

"സഹായിക്കട്ടെയോ?" അവൻ ചോദിച്ചു.

മഗിഴിനി പെട്ടെന്ന് തലയുയർത്തി നോക്കി. അവൾ കയ്യിലെ വല താഴെവെച്ച് അഭിയെത്തന്നെ നോക്കി.

"നിങ്ങൾ... എന്തിനാ ഇന്നലെ ഒട്ടും ആലോചിക്കാതെ ആ രാക്ഷസക്കടലിലേക്ക് ചാടിയത്?" അവളുടെ ശബ്ദത്തിൽ ചെറിയൊരു ഇടർച്ചയും സങ്കടവും ഉണ്ടായിരുന്നു. "ഒരു നിമിഷം തെറ്റിയെങ്കിൽ നിങ്ങളുടെ ജീവൻ പോയേനേ... അറിയില്ലായിരുന്നോ?"

അഭി മണലിൽ അവൾക്ക് അഭിമുഖമായി ഇരുന്നു. അവൻ ശാന്തമായി ചിരിച്ചുകൊണ്ട് പറഞ്ഞു: "ജീവൻ എല്ലാവർക്കും ഒന്നേയുള്ളൂ മഗിഴിനി. പക്ഷെ, എന്റെ കണ്ണുമുന്നിൽ മറ്റു ചിലരുടെ ജീവൻ അപകടത്തിൽപ്പെടുമ്പോൾ, എന്റെ ജീവനേക്കാൾ എനിക്ക് വലുതായി തോന്നുക അവരുടെ ജീവനാണ്."

അവന്റെ ആ വാക്കുകൾ മഗിഴിനിയുടെ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നു.  അവൾ പതുക്കെ ആ വലയുടെ ഒരു ഭാഗം അഭിയ്ക്ക് നീട്ടിത്തന്നു. രണ്ടുപേരും ചേർന്ന് തീരത്തിരുന്ന് വല കോർക്കാൻ തുടങ്ങി.

അവൾ തന്റെ കുടുംബത്തെക്കുറിച്ച് അവനോട് സംസാരിച്ചു തുടങ്ങി. അച്ഛൻ കടലിൽ പോകുമ്പോൾ അനുഭവിക്കുന്ന ഭയത്തെക്കുറിച്ചും, അരയന്മാർക്ക് കടൽ വെറുമൊരു വെള്ളക്കെട്ടല്ല—തങ്ങളെ ഊട്ടുന്ന പെറ്റമ്മയാണെന്നും അവൾ ഗാഢമായ സ്നേഹത്തോടെ വിവരിച്ചു. അവളുടെ സംസാരിക്കുമ്പോഴുള്ള ഭാവങ്ങളും കവിളിലെ ചെറിയ കുഴിയും നോക്കി അഭി ആ കടൽത്തീരത്തിരുന്നു.

അഭിയിലേക്കു വീണ നോട്ടങ്ങൾ മഗിഴിനിയുടേത് മാത്രമായിരുന്നില്ല. കാട്ടിലെ വേടപ്പെണ്ണുങ്ങളും, കരയിൽ കച്ചവടത്തിന് എത്തുന്ന വണികന്മാരുടെ മക്കളും അവന്റെ ആണുത്തത്തത്തിലും, സൗന്ദര്യത്തിലും, വീര്യത്തിലും, ശാന്തമായ സംസാരത്തിലും വീണുപോയിരുന്നു. പലരും അവനോട് അടുക്കാൻ ശ്രമിച്ചെങ്കിലും, അഭിയുടെ മനസ്സ് മഗിഴിനി എന്ന ആ സുന്ദരിയായ അരയപ്പെണ്ണിൽ മാത്രമായി ഉറച്ചുനിൽക്കുകയായിരുന്നു.

വൈകുന്നേരമായതോടെ തീരപ്രദേശം ഒന്നാകെ ഉത്സവപ്രതീതിയിലായി. കൊടുങ്കാറ്റിനെ തോൽപ്പിച്ച് കടൽത്തീരത്തേക്ക് തിരിച്ചെത്തിയ

💬 Comments

View all comments