Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
മീൻപിടുത്തക്കാർ തങ്ങൾ പിടിച്ചുകൊണ്ടുവന്ന മീനുകൾ തരംതിരിച്ച് പങ്ക് വീതിച്ചെടുക്കുകയായിരുന്നു. തീരത്ത് വലിയ തടിപ്പിളർപ്പുകൾ കത്തിച്ച് ആളുകൾ കൂട്ടംകൂടിയിരുന്നു. ആ തീനാളങ്ങളുടെ വെളിച്ചത്തിലും പുകപ്പടലങ്ങൾക്കിടയിലും ഗ്രാമവാസികൾ ആനന്ദത്തിലാറാടി.
അഭി തീരത്തെ വലിയൊരു മരത്തടിയിലിരിക്കുകയായിരുന്നു. അന്നേരം മഗിഴിനി കൈകളിൽ മൺപാത്രവുമായി അവന്റെ അടുത്തേക്ക് നടന്നുവന്നു. തേങ്ങാപ്പാൽ ചേർത്ത മീൻകറിയും ചൂടുള്ള ചോറും ആയിരുന്നു അത്. അവൾ അത് അഭിയ്ക്ക് വിളമ്പി നൽകി.
"കഴിക്കു..." അവൾ പതുക്കെ പറഞ്ഞു.
ഭക്ഷണം പാത്രത്തിലേക്ക് വെച്ചു നൽകുന്നതിനിടയിൽ, അവളുടെ നനവാർന്ന വിരലുകൾ അഭിയുടെ കൈകളിൽ ചെറുതായി തട്ടി. ഇരുവർക്കുമിടയിലൂടെ മിന്നൽപ്പിണർ പാഞ്ഞുപോയി. രണ്ടുപേരും ഒരേ നിമിഷം പരസ്പരം കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ വാക്കുകകൾക്ക് അപ്പുറമുള്ള എന്തോ ഒന്ന് കൈമാറ്റം ചെയ്യപ്പെട്ടു. നാണത്താൽ അവളുടെ കവിളുകൾ ചുവന്നു. അവൾ പതുക്കെ തലതാഴ്ത്തി, തന്റെ പുടവത്തുമ്പ് വിരലുകളിൽ ചുറ്റി വേഗത്തിൽ വശത്തേക്ക് ഒഴിഞ്ഞുമാറി.
അടുത്ത കുറച്ചു ദിവസങ്ങൾ വല്ലാത്തൊരു ശാന്തതയോടെ കടന്നുപോയി. അഭി ആ ഗ്രാമത്തിലെ ഒരു സാധാരണക്കാരനായി മാറാൻ ശ്രമിക്കുകയായിരുന്നു. കാട്ടിൽ നിന്ന് ഭീമൻ മരത്തടികൾ വെട്ടിയിറക്കാൻ അവൻ ആണുങ്ങളെ സഹായിച്ചു. കനത്ത മരവള്ളങ്ങൾ തീരത്തേക്ക് തള്ളിക്കയറ്റാൻ അവൻ മുന്നിൽ നിന്നു. അവന്റെ കൈകളിലെ അമാനുഷിക ശക്തിയും, ആ പേശികളുടെ മുറുക്കവും ഗ്രാമവാസികളെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തി.
പക്ഷെ, അവൻ അവരെ സഹായിക്കുക മാത്രമല്ല ചെയ്തത്; ആയിരം വർഷങ്ങൾക്ക് മുൻപുള്ള ആ മനുഷ്യരിൽ നിന്ന് കാര്യങ്ങൾ പഠിക്കുകയായിരുന്നു. പ്രാചീന തമിഴ് പാരമ്പര്യങ്ങളും, കടലിന്റെ ഓരോ ഭാവമാറ്റങ്ങളും, നക്ഷത്രങ്ങൾ നോക്കി വഴി കണ്ടുപിടിക്കുന്ന രീതികളും അവൻ പഠിച്ചെടുത്തു. മഗിഴിനി അവന് കാട്ടുപാതയോരത്തിരുന്ന് പഴയ സംഘകാല പൂജകളും,
💬 Comments
View all comments