Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
അവൾക്കരികിലേക്ക് ഇരുന്നു. രണ്ടുപേർക്കുമിടയിൽ ഒരു വിരൽപ്പാട് അകലം മാത്രം. കടൽക്കാറ്റിൽ അവളുടെ ഈർപ്പമുള്ള മുടിയുടെയും, അവളുടെ ശരീരത്തിന്റെയും സുഗന്ധം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചുകയറി. അഭി കൈനീട്ടി അവളുടെ കൈപ്പത്തി സ്വന്തം കൈകളിൽ ഒതുക്കിപ്പിടിച്ചു. അവളുടെ പെൺമ നിറഞ്ഞ കൈയ്ക്ക് നല്ല ചൂടുണ്ടായിരുന്നു.
"മഗിഴിനി... നിന്നെ കാണാൻ ഭയങ്കര ഭംഗിയുണ്ട്," അഭി അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി പറഞ്ഞു.
അവൾ നാണത്തോടെ തലതാഴ്ത്തിയെങ്കിലും, അഭിയുടെ കൈകളിൽ നിന്ന് തന്റെ കൈകൾ പിൻവലിച്ചില്ല. ആ വിരലുകൾ കൂടുതൽ മുറുകുകയാണുണ്ടായത്. അഭി പതുക്കെ അവളിലേക്ക് അടുത്തു. അവളുടെ നെഞ്ചിടിപ്പിന്റെ താളം അവന് വ്യക്തമായി കേൾക്കാമായിരുന്നു. അവൻ കൈ നീട്ടി അവളുടെ താടി ഉയർത്തി. അവളുടെ നിറഞ്ഞ, ആർദ്രമായ ചുണ്ടുകൾ അവന്റെ മുഖത്തിന് തൊട്ടടുത്തായി. ഇരുവരുടെയും ശ്വാസവായു ഒന്നായി കലർന്നു.
അഭി ആ സൗന്ദര്യത്തിന്റെ ലഹരിയിൽ മുഴുകി. അവൻ തന്റെ ചുണ്ടുകൾ അവളുടെ പവിഴച്ചുണ്ടുകളിൽ അമർത്തി.
ആദ്യത്തെ ചുംബനം!
നല്ല തണുപ്പുള്ള രാത്രിയിൽ ആ മധുരമുള്ള ചുംബനം അവരിൽ തീ പടർത്തി. മഗിഴിനിയുടെ ശരീരം ആ ആദ്യസ്പർശനത്തിൽ ചെറുതായി വിറച്ചു. അവൾ അറിയാതെ കണ്ണുകൾ അടച്ചുപിടിച്ചു. അഭി തന്റെ കനത്ത കൈകൾ അവളുടെ വടിവൊത്ത, മെലിഞ്ഞ അരക്കെട്ടിലൂടെ ചുറ്റി അവളെ തന്നിലേക്ക് അണച്ചുപിടിച്ചു. അവൾ പൂർണ്ണമായും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
"അയ്യോ.. ഇത്... ഇത് തെറ്റാണോ?" അവൾ ഇടറിയ ശബ്ദത്തിൽ വിതുമ്പി.
"ഇത് തെറ്റല്ല മഗിഴിനി... ഇത് നമ്മൾക്കിടയിലെ സ്വാഭാവികമായ വികാരമാണ്," അവൻ അവളുടെ ചെവിയോരം മന്ത്രിച്ചു.
അവൻ അവളുടെ കവിളുകളിലൂടെ ചുണ്ടുകൾ നീക്കി, അവളുടെ മൃദുവായ കഴുത്തിലേക്ക് ചുണ്ടു അമർത്തി.
"ആഹ്..."
💬 Comments
View all comments