Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
എന്നൊരു വികാരതരളിതമായ ശബ്ദം അവളുടെ തൊണ്ടക്കുഴിയിൽ നിന്ന് പുറത്തുവന്നു.
അഭിയുടെ കൈകൾ അവളുടെ പുറത്തെ നഗ്നമായ ചർമ്മത്തിലൂടെ താഴേക്ക് നീങ്ങി. പുടവയുടെ അതിരുകൾക്കിടയിലൂടെ അവളുടെ വലിയ മാറിടം അവന്റെ കനത്ത നെഞ്ചിൽ തട്ടി അമർന്നു. ആ ഗാഢമായ തഴുകൽ ഇരുവരുടെയും ഉള്ളിൽ പൂർണ്ണമായും പുതിയൊരു സുഖവും ലഹരിയും നിറച്ചു.
അഭി പതുക്കെ അവളുടെ കാതിൽ പല്ലുകൾ കൊണ്ട് ചെറുതായി കടിച്ചു.
"ഉം... ആഹ് ..." അവൾ കൂടുതൽ അവനിലേക്ക് ഒതുങ്ങി.
അഭിയുടെ വലതുകൈ അവളുടെ പുടവയുടെ മടക്കുകൾക്കിടയിലൂടെ, കട്ടിയുള്ള മസിലുകളുള്ള തുടകളിലൂടെ മുകളിലേക്ക് തഴുകി. പുടവയുടെ നേർത്ത തുണിക്ക് മുകളിലൂടെ തന്നെ അവളുടെ കനത്ത ശരീരത്തിന്റെ ചൂട് അവനിലേക്ക് പടർന്നു. മഗിഴിനിയുടെ കരം അഭിയുടെ നെഞ്ചിലെ മുറുകിയ മസിലുകളിൽ അമർന്നു. ആ സ്പര്ശനത്തിൽ അവൾ ഒത്ത ഒരു പുരുഷന്റെ കരുത്ത് അനുഭവിച്ചറിഞ്ഞു.
അവർ രണ്ടുപേരും പ്രകൃതിയുടെ നിശ്ശബ്ദതയിൽ പരസ്പരം വരിഞ്ഞുമുറുക്കി. ചുണ്ടുകളിലും, കവിളുകളിലും, കഴുത്തിലും ചുംബനങ്ങൾ പെയ്തിറങ്ങി. അവരുടെ ശരീരം വിയർപ്പിലും പ്രണയച്ചൂടിലും തുടുത്തു. പക്ഷെ, അഭി തന്റെ വികാരങ്ങളെ ബലമായി നിയന്ത്രിച്ചു. അവൻ പതുക്കെ അവളുടെ മുഖം കൈകളിൽ എടുത്ത്, ഉമ്മ വെക്കുന്നത് നിർത്തി.
"ഇനിയും സമയമുണ്ടല്ലോ മഗിഴിനി... പതുക്കെയാവാം," അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
മഗിഴിനി ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടുകൊണ്ട് അവന്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി. അവളുടെ കണ്ണുകളിൽ പ്രണയവും അതിലേറെ വലിയൊരു ഭയവും ഉണ്ടായിരുന്നു.
"നിങ്ങൾ എന്നെ... നിങ്ങളുടെ പെണ്ണാക്കുമോ.. എനിക്ക് പുടവ തരുമോ?" അവളുടെ ശബ്ദം വിറച്ചു.
അഭി അവളെ വീണ്ടും ശക്തമായി കെട്ടിപ്പിടിച്ചു, അവളുടെ തലമുടിയിൽ ഉമ്മവെച്ചു: "അതെ മഗിഴിനി... നീ എന്റെ
💬 Comments
View all comments