0%

Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 106.8K

പ്രിന്റൗട്ട് എടുത്ത് അവൻ തന്റെ ബാക്ക്പാക്കിലേക്ക് തള്ളി വെച്ചു. കോളേജിൽ നിന്ന് നേരെ അവൻ വണ്ടിവിട്ടത് തൃശ്ശൂരിലുള്ള തന്റെ ഗ്രാമത്തിലേക്കായിരുന്നു. നാട്ടിലെത്തിയതും അവൻ നേരെ പോയത് തറവാടിന്റെ കാര്യങ്ങൾ നോക്കുന്ന പഴയ കാര്യസ്ഥൻ ഉണ്ണിയേട്ടന്റെ അടുത്തേക്കാണ്. അമ്പത് കൊല്ലത്തിലധികമായി പൂട്ടിക്കിടക്കുന്ന, കാടുകയറിയ ആ പഴയ തറവാടിന്റെ ഭീമൻ പിച്ചള താക്കോൽക്കൂട്ടം ഉണ്ണിയേട്ടന്റെ കൈയ്യിലാണ്.

"എന്താ കുഞ്ഞേ ഈ പാതിരാത്രിയോട് അടുക്കുമ്പോൾ തറവാട്ടിലേക്ക്? അങ്ങോട്ട് പോകണ്ട കുട്ടാ, ആ വീട് പൂട്ടിയിട്ടിട്ട് അമ്പതു വർഷത്തോളമായി. മനുഷ്യവാസമില്ലാത്ത ഇടമാണ്. അവിടെ നിറയെ പാമ്പും വിഷജന്തുക്കളുമാണ്," താക്കോൽ ചോദിച്ച അഭിയോട് ഉണ്ണിയേട്ടൻ ആശങ്കയോടെ പറഞ്ഞു.

"എനിക്ക് എന്റെ റിസർച്ചിന്റെ ഭാഗമായി അവിടെനിന്ന് ഒരു പഴയ സാധനം തപ്പിയെടുക്കാനുണ്ട് ഉണ്ണിയേട്ടാ. ഞാൻ വേഗം നോക്കിയിട്ട് ഇറങ്ങിക്കോളാം. താക്കോൽ തന്നേക്കൂ," അഭി നിർബന്ധിച്ചു.

അഭിയുടെ വാശിക്ക് മുന്നിൽ ഉണ്ണിയേട്ടന് സമ്മതിക്കേണ്ടി വന്നു. കയ്യിൽ ഒരു വലിയ ടോർച്ചും പിടിച്ച് അവൻ ആ കൂറ്റൻ തറവാടിന്റെ മുന്നിലെത്തി. കാടുപിടിച്ച പറമ്പും, പായൽ പിടിച്ച കൽത്തൂണുകളും, ഇരുട്ടിൽ മുങ്ങിനിൽക്കുന്ന ആ അന്തരീക്ഷവും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. അവൻ ആ കനത്ത മരവാതിലിലെ പൂട്ട് തുറന്നു. ദ്രവിച്ച വാതിൽ "കീർ..." എന്ന ഭീകരമായ ശബ്ദത്തോടെ തുറക്കപ്പെട്ടു.

അകത്ത് കട്ടപിടിച്ച ഇരുട്ടും പൊടിയുടെ കനത്ത മണവും. വലിയ ചിലന്തിവലകൾ തട്ടി മാറ്റി അവൻ ഓരോ മുറിയായി തിരയാൻ തുടങ്ങി. വടക്കിനി, കിഴക്കിനി, പഴയ നെല്ലറ, തട്ടിൻപുറം... എവിടെയും ആ മോതിരം കണ്ടില്ല. മൂന്ന് മണിക്കൂറോളം തപ്പി അവൻ ആകെ തളർന്നു.

"ഛെ! എന്റെ തോന്നൽ തെറ്റിയതാണോ? ഇനിയിപ്പോൾ എവിടെയാ നോക്കാനുള്ളത്?" അവൻ

💬 Comments

View all comments