Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
നിരാശയോടെ ആലോചിച്ചു.
അപ്പോഴാണ് അവന്റെ കണ്ണുകൾ നടുമുറ്റത്തിനപ്പുറത്തുള്ള പഴയ പൂജാമുറിയിലേക്ക് വീണത്. തറവാട്ടിലെ മറ്റു മുറികളെ അപേക്ഷിച്ച് പൂജാമുറിയിൽ ഇപ്പോഴും ഒരു പ്രത്യേക ശാന്തതയും, നേരിയ കർപ്പൂരമണവും അവശേഷിക്കുന്നുണ്ടായിരുന്നു. അവൻ പൂജാമുറിയുടെ കനത്ത വാതിൽ തള്ളിത്തുറന്നു. അതിനുള്ളിലെ മരത്തിന്റെ ചെറിയ പീഠത്തിൽ പണ്ടത്തെ നിലവിളക്കുകളും പഴയ വിഗ്രഹങ്ങളും നിരന്നിരിപ്പുണ്ടായിരുന്നു.
അഭി നിലവിളക്കിന് പിറകിലെ ചെറിയ മര അലമാര തപ്പി. അതിനുള്ളിൽ, കട്ടിപ്പൂട്ടിട്ട ഒരു ചെറിയ ചന്ദനപ്പട്ടി ഉണ്ടായിരുന്നു. അവൻ അടുത്ത് കണ്ട ഒരു ഇരുമ്പ് തണ്ടുപയോഗിച്ച് ആ പൂട്ട് ബലമായി തല്ലിപ്പൊളിച്ചു.
പെട്ടി തുറന്നതും അഭിയുടെ കണ്ണുകൾ വിടർന്നു!
ചുവന്ന പട്ടിന്റെ മുകളിൽ തിളങ്ങിക്കൊണ്ട് ആ മോതിരം ഇരിക്കുന്നു! കാലങ്ങൾ എത്ര കഴിഞ്ഞിട്ടും അതിന്റെ തിളക്കത്തിന് ഒരു കോട്ടവും തട്ടിയിരുന്നില്ല. അവൻ വിറയ്ക്കുന്ന കൈകളോടെ ആ മോതിരം പുറത്തെടുത്തു. എന്നിട്ട് തന്റെ ബാഗിൽ നിന്ന് ലൈബ്രറിയിൽ നിന്ന് കൊണ്ടുവന്ന ആ പ്രിന്റൗട്ട് പേപ്പർ പുറത്തെടുത്തു. മോതിരത്തിലെ അഷ്ടകോണുകളും, നടുവിലെ അപൂർവ്വ കല്ലും, അതിൽ കൊത്തിവെച്ച പ്രാചീന തമിഴ് ലിപികളും... രണ്ടും നൂറു ശതമാനം ഒന്ന് തന്നെ! ഒരു തെറ്റുമില്ല!
"ദൈവമേ... അപ്പോൾ ഇതൊക്കെ സത്യമാണ്! ഇത് വെറുമൊരു മോതിരമല്ല... ടൈമുമായി ബന്ധമുള്ള എന്തോ ഒന്നാണ്!"
അഭിയുടെ ഹൃദയമിടിപ്പ് പടപടാ എന്ന് കൊട്ടിക്കയറി. ശാസ്ത്രജ്ഞന്റെ കൗതുകവും ഭയവും അവന്റെ മനസ്സിൽ ഒരേപോലെ അലതല്ലി. അത് വിരലിൽ ഇട്ടാൽ എന്ത് സംഭവിക്കും? ആ ചിന്ത അവന്റെ ബുദ്ധിയെ പൂർണ്ണമായും കീഴടക്കി. ഒട്ടും ആലോചിക്കാതെ അവൻ ആ കനത്ത മോതിരം തന്റെ വലതുകൈയിലെ വിരലിലേക്ക് മെല്ലെ കയറ്റി...
തൊട്ടടുത്ത നിമിഷം!
ആ
💬 Comments
View all comments