Chapter Title : കാലചക്രം 2 [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
കയ്യിൽ ചെന്നുപെട്ടതാണോ?"
ചക്രവർത്തി സഭയുടെ കറുത്ത ഇരുണ്ട മൂലയിലേക്ക് നോക്കി. അവിടെ, തലയോട്ടി മാലകളും കറുത്ത കമ്പിളിയും അണിഞ്ഞ്, ശരീരമാസകലം ചുടലഭസ്മം പൂശിയ ഒരു രൂപം നിഴൽപോലെ നിൽക്കുന്നുണ്ടായിരുന്നു രാജകൊട്ടാരത്തിലെ പ്രധാന മന്ത്രവാദിയും ഇരുണ്ട ആഭിചാരവിദ്യകളുടെ ഉപാസകനുമായ 'അഘോരൻ' !
അഘോരന്റെ കണ്ണുകൾ കനൽപോലെ ചുവന്നു തിളങ്ങി. അവൻ ഒരു പ്രേതത്തെപ്പോലെ പതുക്കെ മുന്നോട്ട് വന്ന് ക്രൂരമായി ചിരിച്ചു.
"മഹാരാജാവേ..." അഘോരന്റെ വന്യമായ ശബ്ദം സഭയിലാകെ ഭീതി പടർത്തി. "ആ ഭടൻ പറയുന്നത് സത്യമാണ്. പ്രകൃതിയുടെ താളം തെറ്റിക്കുന്ന ഏതോ അജ്ഞാത ശക്തി ആ ഗ്രാമത്തിൽ ഉണർന്നിട്ടുണ്ട്. ആ മാന്ത്രിക മോതിരത്തിന്റെ പ്രഭാവം എൻ്റെ ജ്ഞാന ദൃഷ്ടിയിലും ഞാൻ കണ്ടു. ആ മോതിരം ആ യുവാവിന് ചുറ്റും ശക്തമായ ഒരു സുരക്ഷാകവചം തീർക്കുന്നുണ്ട്. പക്ഷെ ആ യുവാവ് ആരെണെന്നു തെളിയുന്നില്ല. അതുകൊണ്ടാണ് നിങ്ങളുടെ ഭടന്മാരുടെ വാളുകൾക്ക് അവനെ തൊടാൻ കഴിയാതെ പോയത്."
"എങ്കിൽ പറ അഘോരാ!" കരികാലൻ അലറി. "കാലാഴിയും ആ നാടോടിയും എന്റെ കാൽച്ചുവട്ടിൽ എത്തിപ്പെടണം! ആ മോതിരം എനിക്ക് വേണം. അത് കയ്യിലുണ്ടെങ്കിൽ എനിക്ക് ഈ ഭൂമി മുഴുവൻ കീഴടക്കാം!"
അഘോരൻ തൻ്റെ വിരലുകൾ വായുവിൽ കറക്കി ക്രൂരമായി ചിരിച്ചു. "പടയാളികളെ അയച്ചാൽ അവൻ വീണ്ടും അവരെ തകർക്കും ചക്രവർത്തീ. അവനെ തോൽപ്പിക്കാൻ ഇരുട്ടിന്റെ ശക്തികൾ വേണം. എന്റെ മാന്ത്രികവിദ്യയാൽ തയ്യാറാക്കിയ കാളകൂട വിഷത്തിൽ മുക്കിയ അമ്പുകളും, എന്റെ ഇരുണ്ട പിശാചുക്കളുടെ ശക്തിയും നിങ്ങളുടെ സൈന്യത്തോടൊപ്പം അയക്കൂ. അവൻ എത്ര വലിയ മാന്ത്രികനാണെങ്കിലും എൻ്റെ ചതിക്കുഴികളിൽ വീഴും. അവനെ ജീവനോടെയോ, അല്ലെങ്കിൽ അവൻ്റെ വലതുകൈ
💬 Comments
View all comments