0%

Chapter Title : കാലചക്രം [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 103776

കാലചക്രം - ( ടൈം ട്രാവൽ സ്റ്റോറി ) by സിനിമാക്കാരൻ

note for readers -  " വേണേൽ വായിക്കുക.. ലൈക് ഇടണമെന്നോ.. കമന്റ് ഇടണമെന്നോ.. ഒരു നിർബന്ധവും ഇല്ല "

തിരുവനന്തപുരത്തെ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പഴയ, പൊടിപിടിച്ച കാറ്റലോഗ് മുറിയിൽ ഇരിക്കുകയായിരുന്നു അഭിരാം എന്ന അഭി. ആർക്കിയോളജി അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് അവൻ. സംഘകാലഘട്ടത്തിലെയും പണ്ടത്തെ തമിഴ് രാജവംശങ്ങളുടെയും അപൂർവ്വമായ ചരിത്രത്തെക്കുറിച്ചുള്ള റിസർച്ച് നടത്തുന്നതിനിടയിലാണ് അവൻ ആ പഴയ താളിയോല ഗ്രന്ഥത്തിന്റെ പരിഭാഷയിൽ എത്തിപ്പെടുന്നത്.

പഴയ തഞ്ചാവൂർ രാജാക്കന്മാരുടെ കാലത്തെ ഒരു രഹസ്യത്തെക്കുറിച്ചായിരുന്നു അതിൽ എഴുതിയിരുന്നത്. 'കാലാഴി' എന്ന് തമിഴിൽ വിളിക്കുന്ന, കാലത്തെ പോലും നിയന്ത്രിക്കാൻ ശേഷിയുള്ള ഒരു പ്രാചീന മോതിരം! ആയിരത്തിലധികം വർഷങ്ങൾക്ക് മുൻപ് ചോള-പാണ്ഡ്യ യുദ്ധങ്ങൾ നടക്കുമ്പോൾ, യുദ്ധതന്ത്രങ്ങൾ മാറ്റാൻ ഈ മോതിരം ഉപയോഗിച്ചിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ വരച്ചിരിക്കുന്ന ആ മോതിരത്തിന്റെ ചിത്രം കണ്ടപ്പോൾ അഭിയുടെ കണ്ണ് തള്ളിപ്പോയി.

"ഇത്... ഇതെങ്ങനെ സാദ്ധ്യമാകും?" അവൻ തനിയെ പിറുപിറുത്തു.

അഷ്ടകോണുകളുള്ള, നടുവിൽ കറുത്ത തിളക്കമുള്ള ഒരു അപൂർവ്വ കല്ലും ചുറ്റും തമിഴ് പ്രാചീന ലിപികളും കൊത്തിവെച്ച ആ മോതിരത്തിന്റെ ഡിസൈൻ അഭിക്ക് വളരെയധികം പരിചയമുള്ളതായിരുന്നു. ചെറിയ കുട്ടിയായിരുന്നപ്പോൾ തന്റെ പഴയ വടക്കേടത്ത് തറവാട്ടിൽ വെച്ച് ഏതോ പൂട്ടിവെച്ച ആഭരണച്ചെപ്പിന്റെ പുറത്ത് അവൻ ഈ സമാനമായ മുദ്ര കണ്ടിട്ടുണ്ട്!

"അപ്പോൾ ആ കഥകളൊക്കെ സത്യമായിരുന്നോ? ആ മോതിരം ഇപ്പോഴും നമ്മുടെ തറവാട്ടിൽ തന്നെയുണ്ടോ?"

മറ്റൊന്നും ചിന്തിക്കാൻ അഭി നിന്നില്ല. പുസ്തകത്തിൽ നിന്നും ആ മോതിരത്തിന്റെ ഡ്രോയിംഗ് ഉള്ള പേജിന്റെ HD പ്രിന്റൗട്ട് എടുത്ത് അവൻ തന്റെ ബാക്ക്പാക്കിലേക്ക് തള്ളി വെച്ചു. കോളേജിൽ നിന്ന് നേരെ അവൻ വണ്ടിവിട്ടത് തൃശ്ശൂരിലുള്ള തന്റെ ഗ്രാമത്തിലേക്കായിരുന്നു. നാട്ടിലെത്തിയതും അവൻ നേരെ പോയത് തറവാടിന്റെ കാര്യങ്ങൾ നോക്കുന്ന പഴയ കാര്യസ്ഥൻ ഉണ്ണിയേട്ടന്റെ

💬 Comments

View all comments