Chapter Title : കാലചക്രം 2 [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
"എന്താടാ പറഞ്ഞത്...?"
കരികാലൻ ചക്രവർത്തി സിംഹാസനത്തിൽ നിന്ന് പെട്ടെന്ന് ചാടിയെഴുന്നേറ്റു. അവന്റെ ഘോരശബ്ദം കൊട്ടാരച്ചുവരുകളിൽ പ്രതിധ്വനിച്ചു. അവൻ ധരിച്ചിരുന്ന രത്നമാലകൾ കനത്ത മാറിൽ തട്ടി ശബ്ദമുണ്ടാക്കി.
"ചേരസാമ്രാജ്യത്തിന്റെ പടത്തലവനും, എന്റെ അഞ്ച് വിദഗ്ദ്ധ യോദ്ധാക്കളും ചെന്ന്... കടലോരത്തെ ഏതോ ഒരു നിസ്സാര ഗ്രാമത്തിൽ കിടക്കുന്ന, പേരും നാളുമില്ലാത്ത ഒരു നാടോടിയുടെ മുന്നിൽ തോറ്റോടിപ്പോന്നെന്നോ ? ഇതിലും വലിയൊരു നാണക്കേട് ഈ സാമ്രാജ്യത്തിന് ഇനി വരാനുണ്ടോ!"
കരിങ്കോൻ ഭയത്തോടെ നിലത്തുവീണു തൊഴുതു. അവൻ്റെ വായയിൽ നിന്ന് ചോരപ്പൊടിഞ്ഞു വരുന്നുണ്ടായിരുന്നു.
"പൊറുക്കണം... ചക്രവർത്തീ! അടിയൻ പറയുന്നത് വിശ്വസിക്കണം," കരിങ്കോൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. "അവൻ വെറുമൊരു സാധാരണ മനുഷ്യനല്ല. അവൻ മനുഷ്യരൂപമെടുത്ത ഏതോ രാക്ഷസനാണ്! അവൻ്റെ വലതുകൈയിൽ തിളങ്ങുന്ന ഒരു അപൂർവ്വ മോതിരമുണ്ട്. അതിൽ നിന്ന് ഏതോ മാന്ത്രികശക്തി പ്രവഹിക്കുന്നുണ്ട്. ആ ശക്തിയാലാണ് അവൻ ആൾപ്പൊക്കമുള്ള പാറക്കല്ലുകൾ എടുത്തെറിഞ്ഞതും, ഞങ്ങളുടെ വാളുകളെ വെറുമൊരു ഈറ്റക്കഷണം പോലെ തടഞ്ഞു നിർത്തി തകർത്തതും! അടിയന്മാരുടെ വാളിന് അവനെ മുറിവേൽപ്പിക്കാൻ പോലും കഴിഞ്ഞില്ല ചക്രവർത്തീ..."
കരികാലൻ മീശ പിരിച്ചുകൊണ്ട് കൊട്ടാരത്തട്ടുകളിലൂടെ നടന്നു. അവൻ്റെ കൂർത്ത കണ്ണുകളിൽ ചിന്താക്കുഴപ്പം നിഴലിച്ചു.
"മാന്ത്രിക മോതിരമോ...?" കരികാലൻ മന്ത്രിച്ചു. "ഈ ദക്ഷിണഭൂമിയിൽ എൻ്റെ അധികാരത്തെ വെല്ലുവിളിക്കാൻ പോന്ന ഒരു മാന്ത്രികനും ഇതുവരെ ജനിച്ചിട്ടില്ല. പക്ഷേ..."
ചക്രവർത്തി പെട്ടെന്ന് എന്തോ ഓർത്ത് തൻ്റെ കനത്ത വാളിന്റെ പിടിയിൽ മുറുക്കെ അമർത്തി.
"പണ്ട് ചോള-പാണ്ഡ്യ യുദ്ധകാലത്ത് അപ്രത്യക്ഷമായെന്ന് പുരാണങ്ങളിൽ പറയുന്ന 'കാലാഴി' (കാലത്തെ ഭരിക്കുന്ന മാന്ത്രിക മോതിരം) ആകുമോ അത്? കാലാതീതമായ അമാനുഷിക ശക്തികൾ അടങ്ങിയ ആ രഹസ്യം ഏതെങ്കിലും അന്യദേശക്കാരന്റെ
💬 Comments
View all comments