0%

Chapter Title : കാലചക്രം 2 [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 26678

കുതിച്ചുയരുന്ന തിരമാലകൾ അവരുടെ പാദങ്ങളിൽ നീലവെളിച്ചത്തിന്റെ മുത്തുകൾ അണിയിച്ചു.

തോണിയിൽ മഗിഴിനിയെ ശ്രദ്ധയോടെ ഇരുത്തിയ ശേഷം, അഭി തുഴയെടുത്ത് സമുദ്രത്തിന്റെ ഒഴുക്കുകളെ കീറിമുറിച്ച് മുന്നോട്ട് തുഴഞ്ഞു. തുഴ വെള്ളത്തിൽ അമരുമ്പോഴെല്ലാം നീലനിറത്തിലുള്ള പ്രകാശത്തുള്ളികൾ ചിതറിത്തെറിച്ചുകൊണ്ടിരുന്നു. കരയിലെ കാവൽക്കാരുടെ പന്തവെളിച്ചങ്ങളും കുടിലുകളുടെ രൂപവും പതുക്കെ പതുക്കെ ദൂരേക്ക് മങ്ങിമറഞ്ഞു. ആഴക്കടലിലേക്ക് അവർ നീങ്ങിപ്പോയി. ചുറ്റും പ്രകാശമാനമായ നീലക്കടലും, തലയ്ക്കുമുകളിൽ വെള്ളിവെളിച്ചം ചൊരിയുന്ന പൂർണ്ണചന്ദ്രനും മാത്രം. പ്രകൃതിയുടെ ആ അപൂർവ്വ സൗന്ദര്യത്തിൽ അവർ രണ്ടുപേരും തനിച്ചായി. മഗിഴിനി തോണിയുടെ നടുവിൽ നിന്ന് പതുക്കെ എഴുന്നേറ്റ് അഭിയുടെ അടുത്തേക്ക് വന്നു. രാത്രിയിലെ തണുത്ത ഈർപ്പമുള്ള കടൽക്കാറ്റിൽ അവൾ ധരിച്ചിരുന്ന നേർത്ത പുടവ ശരീരത്തോട് പറ്റിപ്പിടിച്ചിരുന്നു. അരക്കെട്ടു വരെ നീളുന്ന കറുത്ത മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു. നീലവെളിച്ചത്തിന്റെയും നിലാവിന്റെയും സംഗമത്തിൽ അവൾ ഒരു ദേവതയെപ്പോലെ തിളങ്ങി.

"ഇവിടെ ആരുമില്ല മാമാ..." അഭിയുടെ തോളിൽ കൈവെച്ചുകൊണ്ട് അവൾ ആഴത്തിലുള്ള അനുരാഗത്തോടെ പറഞ്ഞു. "ഈ കടലും വാനിലെ ചന്ദ്രനും മാത്രമാണ് നമ്മുടെ സാക്ഷികൾ. ഈ നിമിഷത്തിൽ ഈ ലോകത്തിൽ നമ്മൾ മാത്രമേയുള്ളൂ."

അഭി തുഴയുന്നത് നിർത്തി. തോണി ശാന്തമായി വെള്ളത്തിൽ ആടിയുലഞ്ഞു. അവൻ അവളെ തന്റെ കനത്ത നെഞ്ചിലേക്ക് അമർത്തിപ്പുണർന്നു. അവരുടെ ചുണ്ടുകൾ ഒന്നിച്ചപ്പോൾ, രാത്രിയിലെ തണുപ്പിനെ അലിയിച്ചുകളയുന്ന ഉഷ്ണതരംഗം അവിടെ രൂപപ്പെട്ടു. മഗിഴിനി തന്റെ വിരലുകൾ അഭിയുടെ കഴുത്തിൽ മുറുക്കിക്കൊണ്ട് ആ പ്രണയത്തിൽ പൂർണ്ണമായി ലയിച്ചുചേർന്നു.

"ഈ തണുത്ത നീലക്കടലിലേക്ക് എനിക്ക് ഇറങ്ങണം... എന്നെ തനിച്ചാക്കില്ലല്ലോ?" അവൾ പുഞ്ചിരിച്ചു.

അവൾ കാത്തിരിക്കാൻ നിൽക്കാതെ വഞ്ചിയിൽ നിന്ന് കടലിലെ നീലവെളിച്ചത്തിലേക്ക് എടുത്തുചാടി. നനഞ്ഞുകുളിച്ച മുടിയും തിളങ്ങുന്ന ശരീരവുമായി അവൾ ജലപ്പരപ്പിൽ ഉയർന്നുവന്നപ്പോൾ, അഭിയുടെ ഉള്ളിലെ പ്രേമാഗ്നി ആളിക്കത്തി. അവൻ ഒട്ടും വൈകാതെ അവളിലേക്ക്, ആ ആഴക്കടലിലേക്ക് എടുത്തുചാടി.ഇരുവരും ആ പ്രകാശം പരത്തുന്ന സാഗരത്തിൽ മീനുകളെപ്പോലെ നീന്തി തുടിച്ചു. കടലിന്റെ നടുവിൽ സ്ഥിതിചെയ്തിരുന്ന, ചെറിയ തിരമാലകൾ തലോടുന്ന ഒരു കരിങ്കൽപ്പാറപ്പരപ്പിലേക്ക് അവർ നീന്തിക്കയറി. പാറയ്ക്ക് ചുറ്റുമുള്ള ജലത്തിൽ 'കവര്'  കൂടുതൽ പ്രകാശമാനമായി തിളങ്ങി. തണുത്ത വെള്ളം തട്ടുമ്പോൾ, അഭി മഗിഴിനിയെ ആ പാറപ്പുറത്ത് ചേർത്തുപിടിച്ചു. നിലാവിന്റെയും നീലവെളിച്ചത്തിന്റെയും ശോഭയിൽ അവൾ മൽസ്യ കന്യകയെ പോലെ കാണപ്പെട്ടു. അഭിയുടെ കൈകൾ അവളുടെ നനഞ്ഞ തോൾപ്പലകകളിലൂടെയും ദേഹത്തിലൂടെയും തഴുകി നീങ്ങി. മഗിഴിനി കണ്ണുകളടച്ച്, തല പിന്നോട്ട് ചാരിച്ച് ആ സ്പർശനത്തിന്റെ അനുഭൂതിയിൽ ലയിച്ചു.

"എന്നെ നിങ്ങളുടേതാക്കൂ മാമാ ... ഈ കടലിന്റെയും ആകാശത്തിന്റെയും സാക്ഷ്യത്തിൽ..." അവൾ ശ്വാസമടക്കി മന്ത്രിച്ചു.

അഭി അവളെ ആ പാറപ്പുറത്ത് ആർദ്രമായി കിടത്തി. അവരുടെ വികാരങ്ങളും പ്രണയവും അതിരുകൾ ലംഘിച്ച് ഒഴുകാൻ തുടങ്ങി. തണുത്ത കടൽക്കാറ്റും അവരുടെ ശരീരങ്ങളിലെ കടുത്ത ചൂടും ഒന്നായപ്പോൾ, ആ രാത്രിയിലെ ശാന്തതയെ ഭേദിച്ചുകൊണ്ട് അവരുടെ ആത്മാക്കൾ ഒന്നായി

💬 Comments

View all comments