0%

Chapter Title : കാലചക്രം 2 [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 26395

കൈകൾ അഭിയുടെ വീതിയേറിയ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു, അവൾ തൻ്റെ മുഖം അവൻ്റെ പുറത്ത് അമർത്തിവെച്ചു.

"എന്താ...?" അവൾ മൃദുവായി ചോദിച്ചു. "ഇത്രയും നേരം ശാന്തമായിരുന്ന നിങ്ങളുടെ മനസ്സ് ഇപ്പോൾ അസ്വസ്ഥമായിരിക്കുന്നത് എന്തുകൊണ്ടാണ്?

അഭി പതുക്കെ തിരിഞ്ഞു. അവൻ അവളുടെ കൈകൾ തൻ്റെ കൈക്കുള്ളിലാക്കി, അവളുടെ ഭംഗിയുള്ള മുഖത്തേക്ക് നോക്കി. നിലാവിന്റെ വെളിച്ചത്തിൽ അവളുടെ കണ്ണുകളിൽ തിളങ്ങി.

"ഞാൻ എൻ്റെ കാര്യത്തിൽ ഭയപ്പെടുന്നില്ല മഗിഴിനീ," അഭി ഗൗരവത്തോടെ പറഞ്ഞു. "പക്ഷേ ചേരരാജാവ് നമ്മളെ അങ്ങനെ വെറുതെ വിടില്ല. ഞാൻ അവൻ്റെ പടത്തലവനെയാണ് നാണംകെടുത്തി വിട്ടത്. വലിയൊരു സൈന്യവും, ഒരുപക്ഷേ എനിക്ക് ഊഹിക്കാൻ കഴിയാത്ത ഏതോ ഇരുണ്ട ശക്തികളും ഇനി നമ്മെ തേടിയെത്തും. ഈ ഗ്രാമം അതിന് വലിയ വില കൊടുക്കേണ്ടി വരും..."

മഗിഴിനി അവന്റെ ചുണ്ടുകളിൽ തൻ്റെ വിരൽ അമർത്തി. അവൾ അവന്റെ കണ്ണുകളിലേക്ക് നേർക്കുനേർ നോക്കി. അവളിൽ ഭയത്തിന്റെ ഒരു കണികപോലും ഇല്ലായിരുന്നു.

"നിങ്ങൾ ഉള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം?" അവൾ വിറയ്ക്കാത്ത ശബ്ദത്തിൽ പറഞ്ഞു. "ചേരരാജാവിന്റെ സൈന്യമല്ല, ഈ ഭൂമിയിലുള്ള സകല ശക്തികളും ഒന്നുചേർന്നു വന്നാലും ഈ മഗിഴിനി നിങ്ങളെ വിട്ടുമാറില്ല. നിങ്ങൾ എനിക്ക് തന്നത് വെറുമൊരു പ്രണയമല്ല, എന്റെ ജീവന്റെ നിലനിൽപ്പാണ്. ജീവന്റെ അവസാന ശ്വാസം വരെ ഞാൻ നിങ്ങളുടെ കൂടെയുണ്ടാകും. ആ സൈന്യത്തെ നമുക്ക് ഒന്നിച്ച് നേരിടാം!"

അഭിയുടെ ഉള്ളിലെ ആശങ്കകൾ ആ വാക്കുകൾ കേട്ടതോടെ അലിഞ്ഞുപോയി. അവൻ അവളുടെ അരക്കെട്ടിലൂടെ കയ്യിട്ട് അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. അവൻ്റെ ചുണ്ടുകൾ അവളുടെ പവിഴച്ചുണ്ടുകളിൽ അമർന്നു. ആ ചുംബനത്തിൽ പ്രണയവും, പ്രതിജ്ഞയും ഒന്നായിക്കലർന്നു.

പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ അസ്തമയത്തിന്റെ കനൽച്ചോപ്പ് മായ്ച്ച് താഴേക്ക് പതിച്ചതോടെ, ഗ്രാമത്തിലെ കുടിലുകളിൽ പന്തങ്ങളും എണ്ണവിളക്കുകളും മിന്നിത്തെളിഞ്ഞു. ആകാശത്ത് വിതാനിച്ച കാർമേഘപ്പടലങ്ങൾ നക്ഷത്രങ്ങളുടെ പ്രഭയെ മറച്ചിരുന്നെങ്കിലും, താഴെ സമുദ്രം ഒരു അപൂർവ്വ മാന്ത്രിക ലോകമായി മാറിയിരുന്നു. കടൽവെള്ളത്തിന് മുകളിൽ കോടിക്കണക്കിന് നീലക്കല്ലുകൾ വാരിവിതറിയതുപോലെ,  'കവര്' (Bioluminescence) കാരണം ആഴക്കടൽ ഇളം നീലനിറത്തിൽ പ്രകാശിക്കുന്നുണ്ടായിരുന്നു. തിരമാലകൾ കരയിലേക്ക് അടിച്ചുയരുമ്പോൾ, നീലവെളിച്ചം വായുവിൽ കത്തിജ്വലിക്കുന്നതുപോലെ തോന്നിപ്പിച്ചു. അല്പം കഴിഞ്ഞപ്പോൾ, കാർമേഘങ്ങളുടെ വിടവിലൂടെ പ്രകാശപൂർണ്ണമായ പൂർണ്ണചന്ദ്രൻ ഉയർന്നുവന്നു. നിലാവിന്റെ ശീതളരശ്മികൾ നീലക്കടലിന് മുകളിൽ വീണപ്പോൾ, ആകാശത്തുനിന്നും സാഗരത്തിന്റെ ആഴങ്ങളിലേക്ക് നീളുന്ന ഒരു വെള്ളിപ്പാത തെളിഞ്ഞു.

മഗിഴിനിയുടെ കറുത്ത വലിയ കണ്ണുകളിൽ ആ കാഴ്ച കണ്ടതിന്റെ ആഹ്ലാദം കാണാമായിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ മന്ത്രിച്ചു: "ഈ കരയിലെ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നു. നമുക്ക് ഒന്നിച്ച്, ആരും കാണാത്ത ആ ആഴക്കടലിലേക്ക് ഒന്ന് പോയാലോ?"

അഭി അവളുടെ മുഖത്തേക്ക് നോക്കി ആർദ്രമായി പുഞ്ചിരിച്ചു. അവൻ അവളുടെ കൈകൾ ചേർത്ത പിടിച്ച് കരയിൽ കിടന്നിരുന്ന കൊച്ചു മരത്തോണിയുടെ അടുത്തേക്ക് അവരെ നയിച്ചു.

💬 Comments

View all comments