0%

Chapter Title : കാലചക്രം 2 [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 26129

നിൽക്കുന്നുണ്ടായിരുന്നു രാജകൊട്ടാരത്തിലെ പ്രധാന മന്ത്രവാദിയും ഇരുണ്ട ആഭിചാരവിദ്യകളുടെ ഉപാസകനുമായ 'അഘോരൻ' !

അഘോരന്റെ കണ്ണുകൾ കനൽപോലെ ചുവന്നു തിളങ്ങി. അവൻ ഒരു പ്രേതത്തെപ്പോലെ പതുക്കെ മുന്നോട്ട് വന്ന് ക്രൂരമായി ചിരിച്ചു.

"മഹാരാജാവേ..." അഘോരന്റെ വന്യമായ ശബ്ദം സഭയിലാകെ ഭീതി പടർത്തി. "ആ ഭടൻ പറയുന്നത് സത്യമാണ്. പ്രകൃതിയുടെ താളം തെറ്റിക്കുന്ന ഏതോ അജ്ഞാത ശക്തി ആ ഗ്രാമത്തിൽ ഉണർന്നിട്ടുണ്ട്. ആ മാന്ത്രിക മോതിരത്തിന്റെ പ്രഭാവം എൻ്റെ ജ്ഞാന ദൃഷ്ടിയിലും ഞാൻ കണ്ടു. ആ മോതിരം ആ യുവാവിന് ചുറ്റും ശക്തമായ ഒരു സുരക്ഷാകവചം തീർക്കുന്നുണ്ട്. പക്ഷെ ആ യുവാവ് ആരെണെന്നു തെളിയുന്നില്ല. അതുകൊണ്ടാണ് നിങ്ങളുടെ ഭടന്മാരുടെ വാളുകൾക്ക് അവനെ തൊടാൻ കഴിയാതെ പോയത്."

"എങ്കിൽ പറ അഘോരാ!" കരികാലൻ അലറി. "കാലാഴിയും ആ നാടോടിയും എന്റെ കാൽച്ചുവട്ടിൽ എത്തിപ്പെടണം! ആ മോതിരം എനിക്ക് വേണം. അത് കയ്യിലുണ്ടെങ്കിൽ എനിക്ക് ഈ ഭൂമി മുഴുവൻ കീഴടക്കാം!"

അഘോരൻ തൻ്റെ വിരലുകൾ വായുവിൽ കറക്കി ക്രൂരമായി ചിരിച്ചു. "പടയാളികളെ അയച്ചാൽ അവൻ വീണ്ടും അവരെ തകർക്കും ചക്രവർത്തീ. അവനെ തോൽപ്പിക്കാൻ ഇരുട്ടിന്റെ ശക്തികൾ വേണം. എന്റെ മാന്ത്രികവിദ്യയാൽ തയ്യാറാക്കിയ കാളകൂട വിഷത്തിൽ മുക്കിയ അമ്പുകളും, എന്റെ ഇരുണ്ട പിശാചുക്കളുടെ ശക്തിയും നിങ്ങളുടെ സൈന്യത്തോടൊപ്പം അയക്കൂ. അവൻ എത്ര വലിയ മാന്ത്രികനാണെങ്കിലും എൻ്റെ ചതിക്കുഴികളിൽ വീഴും. അവനെ ജീവനോടെയോ, അല്ലെങ്കിൽ അവൻ്റെ വലതുകൈ വെട്ടിമാറ്റി ആ മോതിരവുമായോ ഞാൻ അങ്ങയുടെ മുന്നിൽ ഹാജരാക്കാം!"

കരികാലൻ ചക്രവർത്തി ഉറക്കെ പൊട്ടിച്ചിരിച്ചു. അവൻ്റെ ചിരി കൊട്ടാരത്തിലെ തൂണുകളിൽ തട്ടി പ്രതിധ്വനിച്ചു.

"മികച്ചത്! ഇന്ന് അർധരാത്രി തന്നെ അമ്പതു വില്ലാളികളും, കവചധാരികളായ കുതിരപ്പടയാളികളും, അഘോരന്റെ ഇരുണ്ട സേനയും ഗ്രാമത്തിലേക്ക് പോകട്ടെ! ആ ഗ്രാമം ഒന്നാകെ കത്തി ചാമ്പലാവട്ടെ. ആ നാടോടിയുടെ തല എൻ്റെ സിംഹാസനത്തിന് മുന്നിൽ കാഴ്ചവെക്കണം!"

-----------

അതേസമയം, ഗ്രാമത്തിൽ രാത്രി പതുക്കെ പടരുകയായിരുന്നു.

കുടിലിന് പുറത്തുള്ള വലിയ കല്ലിൽ ഇരുന്ന് അഭി ദൂരേക്ക് കണ്ണോടിച്ചു. ചന്ദ്രന്റെ നേർത്ത വെളിച്ചത്തിൽ കടൽ കറുത്ത ഇരമ്പിക്കൊണ്ടിരുന്നു. തണുത്ത കാറ്റ് അവനിൽ തട്ടി കടന്നുപോയി. പെട്ടെന്നാണ് അവന്റെ വലതുകൈവിരലിലിരുന്ന മാന്ത്രിക മോതിരം കഠിനമായി ചൂടുപിടിക്കാൻ തുടങ്ങിയത്. അത് അതിവേഗത്തിൽ നീല നിറത്തിൽ മിന്നിമറഞ്ഞു. അവന്റെ പേശികളിൽ ഒരു നേർത്ത വിറയൽ പടർന്നു. അത് വെറുമൊരു അസ്വസ്ഥതയായിരുന്നില്ല; ഏതാനും നാഴികകൾക്കപ്പുറത്തുനിന്നും തങ്ങളെ ലക്ഷ്യമാക്കി വരുന്ന വൻ ദുരന്തത്തിന്റെ, അമാനുഷികമായ ഭീഷണിയുടെ മുന്നറിയിപ്പായിരുന്നു!

ഈ സമയം, കുടിലിനുള്ളിൽ നിന്ന് മഗിഴിനി പുറത്തേക്ക് വന്നു. അവളുടെ കയ്യിൽ ചുടുഭക്ഷണമുണ്ടായിരുന്നു. അഭിയുടെ മുറുക്കമുള്ള മുഖവും ചിന്താകുലമായ കണ്ണുകളും കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരു ആധി പടർന്നു. അവൾ പാത്രം വശത്തേക്ക് വെച്ച്, പതുക്കെ അഭിയുടെ പിന്നിൽ വന്നുനിന്നു. അവളുടെ മാർദ്ദവമുള്ള

💬 Comments

View all comments