Chapter Title : കാലചക്രം 2 [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
സംഗമത്തിൽ അവൾ ഒരു ദേവതയെപ്പോലെ തിളങ്ങി.
"ഇവിടെ ആരുമില്ല മാമാ..." അഭിയുടെ തോളിൽ കൈവെച്ചുകൊണ്ട് അവൾ ആഴത്തിലുള്ള അനുരാഗത്തോടെ പറഞ്ഞു. "ഈ കടലും വാനിലെ ചന്ദ്രനും മാത്രമാണ് നമ്മുടെ സാക്ഷികൾ. ഈ നിമിഷത്തിൽ ഈ ലോകത്തിൽ നമ്മൾ മാത്രമേയുള്ളൂ."
അഭി തുഴയുന്നത് നിർത്തി. തോണി ശാന്തമായി വെള്ളത്തിൽ ആടിയുലഞ്ഞു. അവൻ അവളെ തന്റെ കനത്ത നെഞ്ചിലേക്ക് അമർത്തിപ്പുണർന്നു. അവരുടെ ചുണ്ടുകൾ ഒന്നിച്ചപ്പോൾ, രാത്രിയിലെ തണുപ്പിനെ അലിയിച്ചുകളയുന്ന ഉഷ്ണതരംഗം അവിടെ രൂപപ്പെട്ടു. മഗിഴിനി തന്റെ വിരലുകൾ അഭിയുടെ കഴുത്തിൽ മുറുക്കിക്കൊണ്ട് ആ പ്രണയത്തിൽ പൂർണ്ണമായി ലയിച്ചുചേർന്നു.
"ഈ തണുത്ത നീലക്കടലിലേക്ക് എനിക്ക് ഇറങ്ങണം... എന്നെ തനിച്ചാക്കില്ലല്ലോ?" അവൾ പുഞ്ചിരിച്ചു.
അവൾ കാത്തിരിക്കാൻ നിൽക്കാതെ വഞ്ചിയിൽ നിന്ന് കടലിലെ നീലവെളിച്ചത്തിലേക്ക് എടുത്തുചാടി. നനഞ്ഞുകുളിച്ച മുടിയും തിളങ്ങുന്ന ശരീരവുമായി അവൾ ജലപ്പരപ്പിൽ ഉയർന്നുവന്നപ്പോൾ, അഭിയുടെ ഉള്ളിലെ പ്രേമാഗ്നി ആളിക്കത്തി. അവൻ ഒട്ടും വൈകാതെ അവളിലേക്ക്, ആ ആഴക്കടലിലേക്ക് എടുത്തുചാടി.ഇരുവരും ആ പ്രകാശം പരത്തുന്ന സാഗരത്തിൽ മീനുകളെപ്പോലെ നീന്തി തുടിച്ചു. കടലിന്റെ നടുവിൽ സ്ഥിതിചെയ്തിരുന്ന, ചെറിയ തിരമാലകൾ തലോടുന്ന ഒരു കരിങ്കൽപ്പാറപ്പരപ്പിലേക്ക് അവർ നീന്തിക്കയറി. പാറയ്ക്ക് ചുറ്റുമുള്ള ജലത്തിൽ 'കവര്' കൂടുതൽ പ്രകാശമാനമായി തിളങ്ങി. തണുത്ത വെള്ളം തട്ടുമ്പോൾ, അഭി മഗിഴിനിയെ ആ പാറപ്പുറത്ത് ചേർത്തുപിടിച്ചു. നിലാവിന്റെയും നീലവെളിച്ചത്തിന്റെയും ശോഭയിൽ അവൾ മൽസ്യ കന്യകയെ പോലെ കാണപ്പെട്ടു. അഭിയുടെ കൈകൾ അവളുടെ നനഞ്ഞ തോൾപ്പലകകളിലൂടെയും ദേഹത്തിലൂടെയും തഴുകി നീങ്ങി. മഗിഴിനി കണ്ണുകളടച്ച്, തല പിന്നോട്ട് ചാരിച്ച് ആ സ്പർശനത്തിന്റെ അനുഭൂതിയിൽ ലയിച്ചു.
"എന്നെ നിങ്ങളുടേതാക്കൂ മാമാ ... ഈ കടലിന്റെയും ആകാശത്തിന്റെയും സാക്ഷ്യത്തിൽ..."
💬 Comments
View all comments