Chapter Title : കാലചക്രം 2 [ടൈം ട്രാവൽ സ്റ്റോറി] [സിനിമാക്കാരൻ]
ഒരു മുരൾച്ചയോടെ വായുവിൽ ഉയർന്നുകൊണ്ട് അഭിയുടെ നേരെ ചാടിവീണു. സർവ്വ ശക്തിയും ആവാഹിച്ച്, തന്റെ ഭാരമേറിയ വാൾ അഭിയുടെ കഴുത്ത് ലക്ഷ്യമാക്കി അവൻ വെട്ടി. ആ വെട്ടിന് ഒരു മലയെപ്പോലും പിളർക്കാനുള്ള ശക്തിയുണ്ടായിരുന്നു. പക്ഷേ, അടുത്ത നിമിഷം അവിടെ സംഭവിച്ചത് അവിടെയുണ്ടായിരുന്ന ആർക്കും വിശ്വസിക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു!
കരിങ്കോന്റെ വാൾ എത്തുന്നതിന് തൊട്ടുമുമ്പ്, അഭി മിന്നൽ വേഗതയിൽ അല്പം ഇടത്തോട്ട് മാറി ഒഴിഞ്ഞു. വായുവിനെ മാത്രം വെട്ടിമാറ്റിക്കൊണ്ട് കരിങ്കോന്റെ വാൾ താഴേക്ക് പതിച്ചു. കരിങ്കോൻ അമ്പരപ്പോടെ നില വീണ്ടെടുക്കാൻ ശ്രമിക്കും മുമ്പ്, അഭി തന്റെ വലതുകൈ ഉരുക്കുമുഷ്ടിയാക്കി മാറ്റി കരിങ്കോന്റെ നെഞ്ചിലെ വെള്ളിപ്പട്ടയിൽ പ്രഹരമേൽപ്പിച്ചു!
ഒരു കൂറ്റൻ ഇടിമിന്നൽ പാറക്കെട്ടിൽ പതിക്കുന്നതുപോലെയുള്ള ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. കാറ്റിൽ പറന്നുപോകുന്ന വൈക്കോൽത്തുരുമ്പുപോലെ ചേരരാജ്യത്തിന്റെ പടത്തലവൻ കരിങ്കോൻ പത്തടിയോളം ദൂരേക്ക് തെറിച്ച് മണലിലേക്ക് മലർന്നടിച്ചുവീണു! അവൻ്റെ ചെമ്പ് കവചം തകർന്നുപോയിരുന്നു. വായയിൽ നിന്നും മൂക്കിൽ നിന്നും ചോര ചീറ്റിത്തെറിച്ചു. കരളിനെ കുലുക്കുന്ന ഭയവും വേദനയും കൊണ്ട് കരിങ്കോൻ നിലത്ത് കിടന്ന് പിടഞ്ഞു. അവൻ ബാക്കിയുള്ള നാല് രാജഭടന്മാർക്ക് നേരെ അലറി.
"എന്താടാ നോക്കി നിൽക്കുന്നത് നായ്ക്കളെ ? വെട്ടിനുറുക്കെടാ അവനെ! തുണ്ടം തുണ്ടമായി അരിഞ്ഞിടെടാ!"
പടത്തലവന്റെ ആജ്ഞ കേട്ട്, തിളങ്ങുന്ന വാളുകളും കനത്ത പരിചകളും ഏന്തിയ ആ നാല് പടയാളികളും ഒരേസമയം ആക്രോശിച്ചുകൊണ്ട് അഭിയുടെ നേരെ പാഞ്ഞടുത്തു. നാലു ദിക്കുകളിൽ നിന്നും മരണത്തിന്റെ തണുപ്പുമായി മൂർച്ചയേറിയ വാളുകൾ അവന്റെ നേർക്ക് ഉയർന്നു വന്നു.
അഭി ഒട്ടും പതറിയില്ല. മുന്നിൽ നിന്ന് ആഞ്ഞുവെട്ടിയ ആദ്യത്തെ ഭടന്റെ വാളിന്റെ മൂർച്ചയുള്ള വശത്ത് തട്ടാതെ, അവൻ്റെ കൈത്തണ്ടയിൽ അഭി അമർത്തിപ്പിടിച്ചു. ഒരു ചെറുതിരിവോടെ അവൻ ഭടന്റെ കൈ തിരിച്ചു.. വാൾ നിലത്തു വീണു. അടുത്ത ക്ഷണത്തിൽ അഭിയുടെ കാൽമുട്ട് ആ ഭടന്റെ താടിയിൽ ചെന്നിടിച്ചു. അവൻ കറങ്ങി വീണു.
അപ്പോഴേക്കും രണ്ടാമത്തെ ഭടൻ പിറകിൽ നിന്ന് അഭിയുടെ പുറത്തേക്ക് വാൾ ആഞ്ഞുവീശി. ഉയർന്ന കേൾവിശക്തിയാൽ അപകടം തിരിച്ചറിഞ്ഞ അഭി, വായുവിൽ ഒരു വൃത്തത്തിൽ കറങ്ങി ഉയർന്നു. അവന്റെ വലംകാൽ രണ്ടാമത്തെ ഭടന്റെ വയറ്റിൽ ശക്തമായി പതിഞ്ഞു. ആ പ്രഹരത്തിന്റെ ആഘാതത്തിൽ രക്തം തുപ്പി അവൻ മണലിൽ കുഴഞ്ഞുവീണു.
മൂന്നാമത്തെ ഭടൻ കനത്ത പരിചയുമായി അഭിയെ തള്ളിമാറ്റാൻ ശ്രമിച്ചു. അഭി പതറാതെ, അവന്റെ പരിചയ്ക്ക് മുകളിലേക്ക് ചാടിക്കയറി അവൻ്റെ തോളിന്മേൽ ഒരൊറ്റ ചവിട്ടു നൽകി. അസ്ഥികൾ തകരുന്ന ശബ്ദത്തോടെ ആ ഭടൻ തോളെല്ല് പൊട്ടി നിലവിളിച്ചുകൊണ്ട് വീണു.
അവസാനത്തെ ഭടൻ ഈ ക്രൂരവും ഭീകരവുമായ ദൃശ്യം കണ്ട് ഭയം കൊണ്ട് വിറച്ചുപോയി. അവൻ തൻ്റെ കയ്യിലെ വാൾ നിലത്തെറിഞ്ഞ്, കുതിരകളുടെ അടുത്തേക്ക് ജീവനുംകൊണ്ട് പായാൻ തുടങ്ങി. അഭി നിലത്തുകിടന്ന കനത്ത ഇരുമ്പ് ഭാരമുള്ള
💬 Comments
View all comments