Chapter Title : കാലം എനിക്കായി കാത്തുവെച്ചത് 1 [GOAT]
അമ്മേ, എന്തുപറ്റി? ഞാൻ ചോദിച്ചു. എടാ അച്ഛന് നെഞ്ചുവേദന എടുക്കുന്നു എന്ന് പറഞ്ഞു, ഞാൻ അച്ഛന് വെള്ളം എടുത്തു വരുമ്പോഴേക്കും ബോധം പോയി. അച്ഛനെ വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോണം അമ്മ പറഞ്ഞു. ഞാൻ ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം 11:35, വേഗം ഞാൻ ഞങ്ങളുടെ അംബാസിഡർ കാറിൻറെ കീയെടുത്ത് വണ്ടി സ്റ്റാർട്ട് ആക്കി. ഞാനും അമ്മയും കൂടെ അച്ഛനെ എടുത്തുകൊണ്ടുവന്ന് കാറിൽ കിടത്തി. വേഗം അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോൾ തന്നെ അച്ഛനെ ഐസിയുവിൽ അഡ്മിറ്റ് ആക്കി.
ഐസിയുവിന് വെളിയിൽ വെയിറ്റ് ചെയ്തിരുന്ന ഞങ്ങളുടെ അടുത്തേക്ക് അകത്തുനിന്ന് ഡോക്ടർ വന്നു പറഞ്ഞു, അദ്ദേഹത്തിന് ഹാർട്ട് അറ്റാക്ക് വന്നതാണ്. ഹാർട്ടിന് ബ്ലോക്കുണ്ട്, എത്രയും വേഗം ഒരു സർജറി ചെയ്യണം. പിറ്റേന്ന് തന്നെ അച്ഛൻറെ സർജറി നടന്നു. എങ്കിലും അച്ഛൻറെ കണ്ടീഷൻ അല്പം ക്രിട്ടിക്കൽ തന്നെയായിരുന്നു. ഐസിയുവിൽ നിന്നും മാറ്റിയിരുന്നില്ല. ഞാനും അമ്മയും മാറിമാറിയാണ് ഹോസ്പിറ്റലിൽ നിന്നിരുന്നത്. ഇടയ്ക്ക് അമ്മയുടെ സഹോദരൻ, എൻറെ അമ്മാവനും വന്നു നിൽക്കുമായിരുന്നു. ഒരു ദിവസം ഞാൻ വീട്ടിൽ നിൽക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്നും അമ്മയുടെ കോൾ വരുന്നത്.
ഞാൻ ഫോൺ എടുത്തതും അമ്മ കരയുന്നതാണ് കേട്ടത്. എന്താ അമ്മേ എന്ന് ഞാൻ ചോദിക്കുമ്പോൾ അച്ഛൻ പോയെടാ എന്നൊരു വാക്കു മാത്രം ഞാൻ കേട്ടു. അത് കേട്ടതും ഞാൻ ഫോൺ കട്ട് ചെയ്തു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാനീ ലോകത്ത് ഏറ്റവും സ്നേഹിക്കുന്നത് എൻറെ അച്ഛനെയും അമ്മയെയും ആണ്. എൻറെ അച്ഛൻ അത്രയ്ക്ക് നല്ല ഒരു മനുഷ്യനായിരുന്നു. എൻറെ റോൾ മോഡലും എൻറെ അച്ഛൻ തന്നെയായിരുന്നു. വളരെ
💬 Comments
View all comments