എല്ലാവർക്കും നമസ്കാരം,
കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് കഥയുടെ ബാക്കി ഭാഗം ഇവിടെ തുടരുകയാണ് നിങ്ങളുടെ അഭിപ്രായം തീർച്ചയായും കമന്റുചെയണം .
എന്നാൽ തുടങ്ങട്ടെ ......,
??കാലം കരുതിവച്ച പ്രണയം 2 ??
Kaalam Karuthivacha Pranayam 2 | Author : Chekuthane Pranayicha Malakha
..........................
" ഇതൊരുമാതിരി കടിക്കുന്ന പട്ടിയെ പൈസ കൊടുത്തു വാങ്ങിയ അവസ്ഥ ആയല്ലോ ദൈവമേ.....എന്റെ പൊന്ന് പിള്ളേരെ എനിക്കൊരു കണക്ഷനും ഇല്ല. ജോലി കിട്ടി രണ്ടുമൂന്ന് വർഷം കഴിഞ്ഞ് മതി എന്നായിരുന്നു എന്റെ പ്ലാൻ ...... എന്നെ ഒന്ന് വെറുതേ വീടുവോ ....... "
ഞാനത് പറഞ്ഞ രീതി കേട്ടതും എല്ലാവരും പൊട്ടി ചിരിച്ചു കൂട്ടത്തിൽ ആരതിയും . അവളുടെ ആ ചിരികണ്ടപ്പോൾ തന്നെ എന്തോ നല്ല സന്തോഷം തോന്നി ..........
"സാർ ഇത്രയ്ക്ക് പാവമാണോ ? ഇത്രയ്ക്ക് ഫ്രണ്ട്ലി ആയിട്ട് സംസാരിക്കുന്ന ആരും ഞങ്ങൾക്ക് അദ്യാപകനായിട്ട് ഇതുവരെ വന്നിട്ടില്ല."
ഒരു ആൺകുട്ടിയാണ് എന്നോടിത് പറഞ്ഞത്.
"എന്താ തന്റെ പേര് . എല്ലാവരുടെയും പേര് പഠിക്കാൻ കുറച്ച് ദിവസമെടുക്കും. "
"ഹരി , അതാണ് സർ എന്റെ പേര്. "
" ആ ഹരി ഞാനും മൂന്നു കോളേജിൽ പഠിച്ചിട്ടുണ്ട് വിവിധ ഡ്രിഗ്രികൾക്ക് . അതുകൊണ്ട് നിങ്ങളുടെ മനസ്സ് വായിക്കാൻ എനിക്ക് കഴിയും. അതുകൊണ്ടാണ് ഇത്ര ഫ്രണ്ട്ലി ആയിട്ട് ഞാൻ നിങ്ങളോട് പെരുമാറുന്നതും നിങ്ങൾക്ക് ഇത്രയും ഫ്രീഡം നൽകുന്നതും. പക്ഷെ അത് നിങ്ങൾ ഒരു കാരണവശാലും മിസ്സ് യൂസ് ചെയ്യരുത്. എങ്കിൽ എന്റെ ഈ സ്വഭാവം മാറും, എന്നാൽ ശരി നാളെ തൊട്ട് ഞാൻ ക്ലാസ്സ് എടുക്കുന്നതായിരിക്കും അതിനുള്ള പ്രിപ്രേഷനുമായി വരിക. താങ്ക്സ് . "
ഞാൻ അവരോട് ഇത്രയും കാര്യങ്ങൾ പറഞ്ഞ ശേഷം ഡിപ്പോർട്ട്മെന്റിലേക്ക് തിരിച്ചു.
ഒരു മണിയായപ്പോൾ ലൻജ് ബ്രേക്ക് ആയി .
ഞാൻ നോക്കിയപ്പോൾ നീനു പുറത്ത് വന്ന് നിൽപ്പുണ്ട്.
💬 Comments
View all comments