Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
പറഞ്ഞത്. അഥവാ സാറും ഇഷ്ടമാണെന്ന് പറഞ്ഞാൽ കാത്തിരിക്കണം എന്നു പറയാൻ , ഞാൻ തിരിച്ച് വരും എന്ന് പറയാൻ . പിന്നീട് ഒരു നഷ്ടബോധം എന്റെ മനസ്സിൽ തോന്നാതിരിക്കാൻ . എപ്പോഴാണ് ഞാൻ സാറിനെ പ്രണയിച്ച് തുടങ്ങിയത് എന്ന് എനിക്കറിയില്ല അതിന്റെ കരണവും എനിക്കറിയില്ല പക്ഷെ മനസ്സിൽ നിറയെ ഈ മുഖമായിരുന്നു . പക്ഷെ സാർ അന്നു പറഞ്ഞ വാക്കുകൾ എനിക്കേകിയ വേദന കുറച്ചൊന്നുമല്ല , മനസ്സ് മുഴുവൻ ഒരു നീറ്റലായിരുന്നു. അതുകൊണ്ടാണ് ഞാൻ പിന്നെ അച്ഛന്റെ തീരുമാനം അതേപ്പോലെ അനുസരിച്ചത്...... ഉടനെ തന്നെ TC വാങ്ങി പോയത്. "
അവളുടെ ആ വാക്കുകൾ ഒരു ഇടി തീ പോലെ എന്റെ തലയിൽ വന്ന് പതിച്ചു . എന്റെ ശരീരം തളരുന്ന പോലെ എനിക്ക് തോന്നി , വീടിനുമുന്നിലെ തൂണിലേക്ക് ഞാൻ അറിയാതെ തന്നെ ചാരി നിന്നു പോയി.
"ആരാ മോളേ ഇത് ? "
പുറത്ത് നിന്ന് വന്ന മധ്യവയസ്കനായ ഒരാൾ ആരതിയോട് ചോദിച്ചു. അത് അവളുടെ അച്ഛനാണെന്ന് എനിക്ക് ആ വിളി കേട്ടപ്പോൾ തന്നെ മനസ്സിലായി.
ആരതി ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു . അയാൾ എന്റെ മുഖത്തേക്ക് നോക്കി.
"ഞാൻ ആരതിയെ കോളേജിൽ പഠിപ്പിച്ചിരുന്ന അദ്യാപകനാണ്, നീരജ് ."
ആരതി ഉത്തരം പറയാത്തതുകൊണ്ട് ഞാൻ പറഞ്ഞു.
"ആഹാ..... ആ നാറി നീയാണോ .... നിനക്കെങ്ങനെ ധൈര്യം വന്നു ഈ മുറ്റത്ത് കാല് വയ്ക്കാൻ . നീ കോളേജിൽ പ്രേമിക്കാനാണോ പഠിപ്പിക്കുന്നേ ... ഇനി മേലിൽ ഈ പരിസരത്തോ ഇവളുടെ കൺമുന്നിലോ കണ്ടു
💬 Comments
View all comments