Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
ഒരു ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥയിലേക്ക് ചില നേരം കൊണ്ട് ചെന്നെത്തിക്കും
അങ്ങനെ ദിവസങ്ങൾ കടന്നു പോയി . ഇന്നലെ രാത്രി ഒരു മനസ്സമാധാനവും എനിക്ക് ഇല്ലായിരുന്നു. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. നാളെ അവളുടെ വിവാഹമാണ് എന്നന്നേക്കുമായി അവൾ എന്നിൽ നിന്ന് അകലും . ഇനി എത്ര വർഷം കഴിഞ്ഞാലും അവളുടെ ഓർമ്മകൾ എനിക്ക് മറക്കാൻ സാധിക്കില്ല . തുടർന്ന് ജീവിക്കാനാകില്ല . ചിലപ്പോൾ അത് എന്നെ ഒരു ഭ്രാന്തനാക്കി മാറ്റിയേക്കാം ...... ആ ചിന്തകൾ രാത്രി എന്നെ എത്തിച്ചത് ആ റെയിൽവേ ട്രാക്കിലായിരുന്നു. ജീവനൊടുക്കാൻ ജീവിതം അവസാനിപ്പിക്കാൻ..... അവിടെ നിന്നും പ്രതീക്ഷ നൽകി ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടും ലഭിച്ചത് അതിനേക്കാൾ വലിയ വേദനയിലേക്കാണ്....
........................
ഓർമ്മകളെ ചീന്തി എറിഞ്ഞ് വീണ്ടും ഞാൻ എന്റെ വർത്തമാന കാലത്തിലേക്ക് തിരിച്ചു വന്നു. ഇപ്പോൾ ഞാൻ വെറും ഒരു ആത്മാവാണ്, ആർക്കും കാണാനും കേൾക്കാനും സാധിക്കാത്ത എന്നാൽ എല്ലാം കാണാനും കേൾക്കാനും സാധിക്കുന്ന കഥകളിൽ മാത്രം കണ്ടുവരുന്ന ഒരു രൂപവും ഇല്ലാത്ത ഒരു ആത്മാവ് മാത്രം .....
ആരതിയുടെ വീടിനടുത്ത് നിർമ്മിച്ചിരിക്കുന്ന ആ വിവാഹ പന്തലിൽ നിന്ന് വാദ്യ ഉപകരണങ്ങളുടെ വിവാഹമേളം കേൾക്കുന്നു ... മുഹൂർത്തത്തിന് സമയം അടുത്ത് വരുന്നുവെന്ന് എനിക്ക് മനസ്സിലായി.
"വേണ്ട ! അവളെ ഞാൻ കാണണ്ട .... ആ ആഗ്രഹം മനസ്സിൽ തന്നെ നിൽക്കട്ടെ .....എന്റെ നടക്കാത്ത അവസാന ആഗ്രഹമായി അത് എന്റെ ഉള്ളിൽ തന്നെ കുഴിച്ച് മൂടപ്പെടട്ടെ . "
ഞാൻ അതും വിജാരിട്ട് തിരിഞ്ഞ് നടന്നു. ഇനി എന്താണ് അടുത്തതെന്ന് അറിയാതെ . മുന്നിലേക്ക് നടന്ന ഞാൻ ഒരു കുന്നിന്റെ മുകളിലെ ഒറ്റപ്പെട്ട ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. അവിടെയിരുന്നാൽ പ്രകൃതി സൗകര്യം വ്യക്തമായി കാണാം ആർക്കും സന്തോഷം പകരുന്ന കാഴ്ചകൾ , പക്ഷെ ഞാൻ നീറുകയായിരുന്നു എല്ലാം നഷ്ടപെട്ടവനായി ജീവിതം നശിച്ചവനായി... അങ്ങനെ സമയം കടന്നുപോയി.
......
" * ...... നിനക്ക് അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു . നിനക്ക് ഭൂമിയിൽ നിന്നും വിട പറയേണ്ട നിമിഷം വന്നിരിക്കുന്നു ........* "
ഒരു അശരീരി പോലെ ആ ശബ്ദം എന്റെ ചെവികളിൽ മുഴങ്ങി. ആ ശബ്ദം എവിടെ നിന്നാണ് വന്നതെന്ന് എനിക്ക് മനസ്സിലായില്ല ....
ഉടനെ തന്നെ ഞാൻ തറയിൽ നിന്നും പറന്നുയരാൻ തുടങ്ങി . ഒരു അപ്പൂപ്പൻ താടി കണക്കെ ഞാൻ പറന്നുയർന്നു. പറന്ന്
💬 Comments
View all comments