0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
കണ്ടത് BAR എന്നെഴുതിയ ബോർഡാണ് . ഇതുവരെ ഞാൻ പോയിട്ടില്ലാത്ത സ്ഥലം , സങ്കടം മറക്കാൻ മദ്യം സഹായിക്കുമോ ? എന്ന ചോദ്യം എന്റെ ബൈക്ക് അവിടെ പാർക്ക് ചെയ്യുന്നതിലാണ് അവസാനിച്ചത്... ഞാൻ അകത്തു കയറി ഒരു റ്റേബിളിനു ചുറ്റും നിരത്തിയിട്ടിരിക്കുന്ന ഒരു ചെയറിൽ ഇരുന്നു .... ഒരാൾ വന്ന് ഏത് വേണം എന്ന ചോദ്യത്തിന് ഏറ്റുവും കൂടിയത് എന്ന് ഞാൻ ഉത്തരം പറഞ്ഞു. ഗ്ലാസ്സിൽ പകർന്ന മദ്യം ഞാൻ കുടിക്കുമ്പോൾ എന്റെ അന്നനാളം കത്തിയെരിയുന്ന വേദന എനിക്കനുഭവപ്പെട്ടു . പക്ഷെ എന്റെ നെഞ്ചിലെ  വേദനയുടെ ഒരംശം പോലുമെത്താൻ ഈ മദ്യം നൽകുന്ന വേദനയ്ക്കായില്ല. കുടിച്ച് ബോധം കെടണം അതായിരുന്നു ലക്ഷ്യം. കുറച്ച് നേരത്തേക്കെങ്കിലും മനസ്സിലെ സങ്കടങ്ങൾ മറക്കണം . ഇടയ്ക്ക് മൊബൈലിൽ ഒരു മെസേജ് വന്നത് കണ്ട് ഞാൻ ഫോണെടുത്ത് നോക്കി. "എന്നോട്  ക്ഷമിക്കണം  എല്ലാം  മറക്കണം  ,  ആരതി. " ഞാൻ ആരതി എന്ന് സേവ് ചെയ്തിരുന്ന അവളുടെ ആ പഴയ നമ്പറിൽ നിന്നുള്ള മെസേജായിരുന്നു അത്. "എന്തിന് ? എല്ലാം പോയില്ലേ ....  മൂന്നു വർഷം കാത്തിരുന്ന ഞാൻ വിഢി . " കയ്യിലെ ഗ്ലാസിലിരുന്ന ബാക്കി കൂടി വലിച്ച് കുടിച്ച് ഞാൻ എന്നോട് തന്നെ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ മൊബൈൽ റിംഗ് ചെയ്തു. മൊബൈലിൽ നോക്കിയപ്പോൾ നീനു ആണ്. ഞാൻ കോൾ കട്ട് ചെയ്ത് മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലിട്ടു. 'എന്തായി എന്നറിയാൻ ആകാംഷയോടെ വിളിക്കുന്ന പെങ്ങളോട് ഞാൻ എന്ത്  പറയാനാണ്. ' അതും മനസ്സിൽ വിജാരിച്ച് ഞാൻ പതുക്കെ

💬 Comments

View all comments