Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
സംഭവിച്ചതു പോലെ ഒരു തോന്നൽ . റൂമിന്റെ ഉള്ളിലേക്ക് ഡോർ തുറന്ന് കയറി വന്ന ഒരു നേഴ്സ് എന്റെ ഉള്ളിലൂടെ കടന്ന് അപ്പുറത്തേക്ക്പോയി. ആ നേഴ്സ് എന്റെ ശരീരത്തിൽ സ്പർശിച്ചില്ല ആ സമയം അവിടെ ഞാൻ ഇല്ലാതിരുന്ന പോലെ , ഞാൻ പേടിച്ച് എന്താണ് നടന്നതെന്ന് മനസ്സിലാവാതെ പെട്ടെന്ന് തിരിഞ്ഞു നോക്കി. അപ്പോഴാണ് ഞാൻ കണ്ടത് കട്ടിലിൽ എന്റെ ശരീരം കിടക്കുകയാണ് ഹോസ്പിറ്റലിലെ ഡ്രസ് ഒക്കെ ധരിപ്പിച്ചിട്ടുണ്ട്, വെന്റിലേറ്ററിന്റെ ഉപകരണങ്ങൾ വായിലൂടെ കടത്തിവിട്ടിരിക്കുന്നു. കയ്യിലൂടെ ട്രിപ്പ് കയറുന്നു , തലയിൽ വലിയ ഒരു കെട്ടും കൈയ്യിലും കാലിലുമൊക്കെ പ്ലാസ്റ്ററിട്ട് ഒരു പ്രതിമ കണക്കെ എന്റെ ശരീരം ബഡ്ഡിൽ തന്നെ കിടക്കുന്നു. ശ്വസിക്കുമ്പോഴുള്ള അനക്കമല്ലാതെ മറ്റൊന്നും എന്റെ ശരീരത്തിൽ ഇല്ല . ഞാൻ പതിയെ മനസ്സിലാക്കി എഴുന്നേറ്റ് നിൽക്കുന്നത് എന്റെ ആത്മാവാണെന്ന് ....... ആ ആക്സിഡന്റ് എന്നിൽ എന്തൊകെയോ മാറ്റം വരുത്തിയിരിക്കുന്നു എന്ന് ....
ഒരു ഞെട്ടലിലായിരുന്നു ഞാൻ , ചില സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഒരു തരം അവസ്ഥ ഇപ്പോൾ ഞാൻ നേരിട്ട് അനുഭവിക്കുന്നു...... വർഷങ്ങളായി കാഴ്ചയില്ലാതിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് കാഴ്ച ലഭിക്കുമ്പോഴുള്ള ഒരു അമ്പരപ്പ് ഉണ്ടല്ലോ..... അതേ അവസ്ഥയായിരുന്ന എനിക്കും . എനിക്ക് ഒന്നിലും സ്പർശിക്കാൻ കഴിയുന്നില്ല. ഞാൻ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും റൂമിൽ നിൽക്കുന്ന ആ നേഴ്സ് ഒന്നും കേൾക്കുന്നില്ല.... ആ നേഴ്സ് എന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഇ.സി.ജി. മെഷീന്റെ റീഡിങ്ങും പിന്നെ മറ്റെന്തൊക്കെയോ ഒരു ഫയലിൽ എഴുതിയെടുത്ത്ക്കൊണ്ടിരിക്കുകയാണ് .......
എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല മനസ്സിൽ വെറും ശൂന്യത മാത്രം. ഒരു പേടിയും അമ്പരപ്പും
💬 Comments
View all comments