Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
എന്റെ ഉള്ളിൽ വന്ന് നിറഞ്ഞു അതോടൊപ്പം ഒരു കൂട്ടം ചോദ്യങ്ങളും ......
" ആ ആക്സിഡന്റ് എന്റെ സ്വപ്നങ്ങളെ നശിപ്പിച്ചോ...? എന്റെ ജീവിതം അവസാനിപ്പിച്ചോ ....? "
" ഞാൻ മരിച്ചോ .......? "
അതൊരു വലിയ ചോദ്യമായി എന്റെ മുൻപിൽ നിന്നു. പക്ഷെ അതിന്റെ ഉത്തരം കണ്ടുപിടിക്കാൻ എനിക്ക് സാധിച്ചില്ല ......
റൂമിന്റെ ഡോറ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ എന്റെ ശ്രദ്ധ അങ്ങോട്ട് പോയി. കയറി വന്നയാളുടെ വേഷം കണ്ടപ്പോൾ തന്നെ അത് ഒരു ഡോക്ടർ ആണെന്ന് എനിക്ക് മനസ്സിലായി . നല്ല പ്രായം തോന്നിക്കുന്ന മുടിയൊക്കെ നരച്ച ഒരു സീനിയർ ഡോക്ടറാണ് അയാൾ എന്ന് കണ്ടാൽ തന്നെ അറിയാം. അയാൾ വന്ന് എന്റെ ശരീരം മുഴുവൻ നിരീക്ഷിച്ച ശേഷം നഴ്സിന്റെ കയ്യിൽ നിന്ന് ഫയൽ വാങ്ങി എന്തൊക്കെയോ വായിച്ചു നോക്കി , പിന്നീട് കൈ നാടി പിടിച്ച് വാച്ചിലെ സമയമൊക്കെ നോക്കുന്നു ശേഷം എന്തൊക്കെയോ ആ ഫയലിൽ എഴുതി പിടിപ്പിച്ചു.
അതൊക്കെ നോക്കി നിന്നപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് എത്തിയത് , ചില കാര്യങ്ങൾ എന്റെ ഓർമ്മയിലേക്ക് വന്നത് ....
"അമ്മ ........ പപ്പ ......... നീനു ......... പിന്നെ ഞാൻ കാണാൻ ആഗ്രഹിച്ച അവൾ ആരതി ........... ഇന്ന് അവളുടെ വിവാഹമല്ലേ , ഞാനവളെ വിളിച്ചിറക്കാമെന്ന് വാക്ക് കൊടുത്തതല്ലേ ....... അവളുടെ കരച്ചിൽ ഞാൻ കേട്ടതല്ലേ ....... ആ ഞാൻ ഇപ്പോൾ ഈ ....... അവസ്ഥയിൽ ."
ഞാൻ സ്വയം എന്നോട് തന്നെ പറഞ്ഞു.
അത് ഒരു വലിയ സങ്കടമായി എന്നിൽ നിറഞ്ഞു. എനിക്ക്
💬 Comments
View all comments