Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയുമില്ല.
ഞാൻ ആ റൂമിൽ നിന്ന് പുറത്തിറങ്ങി. ഒന്നിലും സ്പർശിക്കാൻ സാധിക്കാത്ത എനിക്ക് ആ ഡോർ ഒരു തടസ്സമായിരുന്നില്ല. പുറത്തെ നിരത്തിയിട്ടിരിക്കുന്ന ആ കസേരകളിൽ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ചുണ്ടിൽ പ്രാർത്ഥനയുമായി എന്റെ മടങ്ങി വരവിന് കാത്തിരിക്കുന്ന എന്റെ അമ്മയെയും പപ്പയെയും കുഞ്ഞ് പെങ്ങളെയും ഞാൻ കണ്ടു.
"അമ്മേ............."
ഞാൻ ഉറക്കെ വിളിച്ചു. പക്ഷെ എന്റെ ആ നിലവിളി ആർക്കും കേൾക്കാൻ സാധിക്കില്ല എന്ന്
ഞാൻ പതിയെ മനസ്സിലാക്കി. ഞാൻ അതോർത്ത് കരയുന്നുണ്ട് പക്ഷെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നില്ല.
കുറച്ച് അകലെ എന്തോ ആകുലതയോടെ മൊബൈലിൽ തിരക്കിട്ട് സംസാരിക്കുകയാണ് അരുൺ . അവന്റെ വേഷം കണ്ടാൽ തന്നെ അറിയാം പാതിരാത്രി എന്റെ അപകട വിവരം അറിഞ്ഞ് ഓടി പിടിച്ചിട്ടാണ് വന്നിട്ടുളളത് എന്ന്.
റൂമിൽ നിന്ന് ഇറങ്ങി വന്ന ആ ഡോക്ടറെ കണ്ട് പപ്പയും അമ്മയും എണീറ്റു. ഇതു കണ്ട അരുണും അവരുടെ അടുത്തേക്ക് ഓടി ചെന്നു.
" എങ്ങനെയുണ്ട് ...... , എങ്ങനെയുണ്ട് ഡോക്ടറേ അവന് ...... ? എന്റെ മോന് ........."
ഒരു വിങ്ങലോടെ പപ്പ ഡോക്ടറോട് കാര്യം തിരക്കി.
"നിങ്ങൾ വിഷമിക്കരുത് .... ക്രിട്ടിക്കൽ സ്റ്റേജ് പിന്നിട്ടു എങ്കിലും നീരജ് ഇപ്പോൾ കോമയിലാണ്. ദൈവത്തോട് പ്രാർത്ഥിക്കുക അതു മാത്രമേ നമുക്ക് ഇപ്പോൾ ചെയ്യാനാകൂ..... അവൻ തിരിച്ചു വരും. പ്രതീക്ഷ കൈവിടരുത് , ചിലപ്പോൾ ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങളെടുത്തേക്കാം ...... ചിലപ്പോൾ അതിൽ കൂടുതൽ ......"
ആ ഡോക്ടർ പപ്പയുടെ തോളിൽ തട്ടി ഇത്രയും പറഞ്ഞ ശേഷം
💬 Comments
View all comments