Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
മുന്നോട്ട് നടന്നു നീങ്ങി. അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് ഞാൻ കണ്ടു. അത് ഒരു നിലവിളിക്കും കരച്ചിലിനും വഴിയൊരുക്കി . അരുൺ അവരെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . എനിക്ക് അതൊക്കെ നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ ........
കാരണം ഞാൻ ഇപ്പോൾ വെറുമൊരു ആത്മാവ് മാത്രമാണ്. ആർക്കും കാണാനും കേൾക്കാനും കഴിയാത്ത ഒരു ആത്മാവ് , ഒരു പാഴ് വസ്തുവിന് തുല്യം ...
അപ്പോഴാണ് ചുവരിൽ തറച്ചുവച്ചിരിക്കുന്ന ഒരു ക്ലോക്കിലേക്ക് എന്റെ ശ്രദ്ധ പോയത് സമയം രാവിലെ 9.30 ആയിരിക്കുന്നു . കുറച്ചു കൂടി കഴിയുമ്പോൾ അവളുടെ .... ആരതിയുടെ കഴുത്തിൽ മറ്റൊരാൾ താലി ചാർത്തും . അവൾ എന്നിൽ നിന്ന് അകലും .
വിളിച്ചിറക്കാം എന്ന് വാക്കു പറഞ്ഞിട്ട് പറ്റിച്ച ഒരുത്തനെന്ന് അവൾ ചിലപ്പോൾ എന്നെ കുറിച്ച് ചിന്തിച്ചേക്കാം തെറ്റിദ്ധരിച്ചേക്കാം , ഞാനീ അവസ്ഥയിലാണെന്ന് അവൾക്കറിയില്ലല്ലോ?
ചിലപ്പോൾ എന്റെ അവസ്ഥ അറിയുമ്പോൾ ജീവൻ പോലും അവൾ അവസാനിപ്പിച്ചേക്കാം. അവൾക്ക് അത്രയ്ക്ക് പ്രണയമുണ്ട് എന്നോട്....
" അവളെ ഒന്നു കാണണം , ചിലപ്പോൾ ഇനി കാണാൻ സാധിച്ചില്ലെങ്കിലോ? പക്ഷെ എങ്ങനെ ?
എന്റെ ഈ അവസ്ഥ അതിനൊരു തടസ്സമാണ്."
ഞാൻ എന്റെ മനസ്സിനോട് തന്നെ പറഞ്ഞു..
"ദൈവമേ ......... എനിക്ക് ഈ വിധി തന്നത് എന്തിനാണ് ? ആ ട്രെയിൻ ഒരു നിമിഷം മുൻപ് വന്നിരുന്നുവെങ്കിൽ ഞാനിതൊന്നും അറിയാതെ മരിക്കുമായിരുന്നല്ലോ , ഇപ്പോൾ കുറച്ച് സമയം കൊണ്ട് ഏറെ ആശകൾ നൽകിയിട്ട് ഈ അവസ്ഥയാണല്ലോ നീ എനിക്ക് വിധിച്ചത്. അവളെ ഒന്ന് കാണാൻ
💬 Comments
View all comments