Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
പോലും പറ്റാതെ ........"
എന്റെ മനസ്സിലെ വേദനകൾ ദൈവത്തോട് പറഞ്ഞു . കാരണം ഇനി ഞാൻ പറയുന്നത് മറ്റാർക്കും കേൾക്കാൻ സാധിക്കില്ല.
പെട്ടെന്ന് എന്റെ മുൻപിൽ ഒരു പുകമറ രൂപപ്പെട്ടു .എനിക്ക് ചുറ്റുമുള്ള ഒന്നും കാണാൻ സാധിക്കുന്നില്ല. വെളുത്ത പുക എന്റെ കാഴ്ചയെ മറച്ചു. പതിയെ ആ പുകമറ മാറി എന്റെ കണ്ണുകളിലേക്ക് കാഴ്ച കടന്നുവന്നു. പക്ഷെ ഞാൻ ഇപ്പോൾ നിൽക്കുന്നത് മറ്റൊരിടത്താണ്. എന്റെ മുൻപിൽ ഞാൻ കാണുന്നത് ആ പഴയ ഇല്ലം പോലെയുള്ള വീട് , അതെ ആരതിയുടെ വീട് . വീട് ആകെ അലങ്കരിച്ചിരിക്കുന്നു മുറ്റത്ത് ഒരു വിവാഹ പന്തൽ കാണുന്നുണ്ട് , നിറയെ ആളുകൾ ആ വീടിന് ചുറ്റും ഉണ്ട് . അവരുടെ സംസാരങ്ങളും സന്തോഷവും ആ അന്തരീക്ഷത്തിൽ നിറഞ്ഞ് നിൽക്കുന്നു. ഞാൻ ആ വീടിന് കുറച്ച് ദൂരെയായാണ് നിൽക്കുന്നത്.
ആദ്യമായി ഞാൻ ഈ വീട്ടിൽ വന്നത് ഒന്നരയാഴ്ചയ്ക്ക് മുൻപാണ് . എന്റെ മനസ്സിലെ വേദനകളെയും സംശയങ്ങളെയും ആകുലതകളെയും പിന്നിലാക്കിക്കൊണ്ട് ആ ദിവസം എന്റെ ഓർമ്മയിലേക്ക് വന്നു. അന്ന് ജീവിതത്തിൽ ഞാൻ ഏറ്റുവും കൂടുതൽ മനസ്സ് വേദനിച്ച ആ ദിവസം . ജീവിതം തന്നെ വെറുത്ത ആ ദിവസം
......................................
അന്ന് ഒരു ശനിയാഴ്ചയായിരുന്നു . ആരതി വിദേശത്തേക്ക് പോയിട്ട് മൂന്നു വർഷം കഴിഞ്ഞു . അവളെ കുറിച്ച് ഒരു വിവരവുമില്ല. അന്ന് അവൾ പോയി എന്ന് അറിഞ്ഞ ആ ദിവസം അവളുടെ ഫോൺ നമ്പർ തേടിപിടിച്ച് വിളിച്ചു പക്ഷെ സ്വിച്ച് ഓഫ് അതായിരുന്നു മറുപടി. അവളുടെ വാട്സാപ്പും ഫൈസ്ബുക്കുമൊക്കെ ഞാൻ നോക്കി
💬 Comments
View all comments