0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 529
"ആരതി ഐ ആം റിയലി സോറി, താൻ എന്നോട് ക്ഷമിക്കണം . അന്ന് എന്റെ മനസ്സിൽ പറയാൻ തോന്നിയത് അങ്ങനെയായിരുന്നു. അന്ന് ഞാൻ ഒരു അദ്യാപകന്റെ സ്ഥാനത്ത് നിന്ന് മാത്രമാണ് ചിന്തിച്ചത്. തന്നോട് അന്ന് ഞാൻ പറഞ്ഞത് കള്ളമാണ് , എനിക്ക് തന്നെ ഇഷ്ടമാണ് . ഐ ലവ് യു .... തന്നെ ആദ്യം കണ്ട നിമിഷം തന്നെ എനിക്ക് ഇഷ്ടമായി പക്ഷെ ഞാൻ തന്റെ അദ്യാപനായി വരുമെന്ന് വിജാരിചില്ല. മനസ്സിലെ ഈഗോയാണ് അന്ന് എന്നെ അങ്ങനെയൊക്കെ സംസാരിപ്പിച്ചത്, മാപ്പ് അതു മാത്രമേ എനിക്കിപ്പോൾ പറയാനാകൂ . താനില്ലാതെ എനിക്ക് പറ്റില്ല...." ഞാൻ എന്റെ മനസ്സിൽ വർഷങ്ങളായി പറയാനാഗ്രഹിച്ച സത്യം അവളോട് തുറന്നു പറഞ്ഞു. എന്റെ ശരീരം വിറച്ചില്ല , അവളുടെ കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു. ആരതിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.  പക്ഷെ അവൾ അത് മറയ്ക്കാൻ ശ്രമിക്കുകയാണ്. "ഇനി പറഞ്ഞിട്ട് കാര്യമില്ല വൈകിപ്പോയി ..... അന്ന് ഞാൻ ഇത് കേൾക്കാനാണ് നിങ്ങളുടെ മുൻപിൽ വന്നത്. വിദേശത്ത് പോയി പഠിക്കാനുള്ള വിസയും ടിക്കറ്റുമൊക്കെ കൈയ്യിൽ  കിട്ടിയ ശേഷമാണ് അച്ഛൻ എന്നോട് പറഞ്ഞത് ഉടനെ തന്നെ കോളേജിൽ നിന്ന് T C വാങ്ങണം ഇനി ഒരാഴ്ച കൂടിയെ സമയം ഉള്ളൂ എന്ന് ... സത്യത്തിൽ അതെനിക്കൊരുഷോക്കായിരുന്നു. ഇവിടം വിട്ട് പോകുന്നതിലല്ല , സാറിനെ വിട്ട് പോകുന്നതിലായിരുന്നു എനിക്ക്  സങ്കടം . പിന്നെ അച്ഛന്റെ വാശിക്കു മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന അവസ്ഥ വന്നപ്പോഴാണ് സാറിനോട് ഉള്ള ശക്തി മൊത്തം സംഭരിച്ച് മനസ്സിലെ ഇഷ്ടം തുറന്ന് പറഞ്ഞത്. അഥവാ സാറും ഇഷ്ടമാണെന്ന് പറഞ്ഞാൽ കാത്തിരിക്കണം എന്നു പറയാൻ , ഞാൻ തിരിച്ച് വരും എന്ന് പറയാൻ . പിന്നീട് ഒരു നഷ്ടബോധം എന്റെ മനസ്സിൽ തോന്നാതിരിക്കാൻ . എപ്പോഴാണ് ഞാൻ സാറിനെ പ്രണയിച്ച് തുടങ്ങിയത് എന്ന് എനിക്കറിയില്ല അതിന്റെ കരണവും എനിക്കറിയില്ല പക്ഷെ മനസ്സിൽ നിറയെ  ഈ മുഖമായിരുന്നു . പക്ഷെ സാർ അന്നു പറഞ്ഞ വാക്കുകൾ എനിക്കേകിയ വേദന കുറച്ചൊന്നുമല്ല , മനസ്സ് മുഴുവൻ ഒരു നീറ്റലായിരുന്നു. അതുകൊണ്ടാണ് ഞാൻ പിന്നെ അച്ഛന്റെ തീരുമാനം അതേപ്പോലെ അനുസരിച്ചത്...... ഉടനെ തന്നെ TC വാങ്ങി പോയത്. " അവളുടെ ആ വാക്കുകൾ ഒരു ഇടി തീ പോലെ എന്റെ തലയിൽ വന്ന് പതിച്ചു . എന്റെ ശരീരം തളരുന്ന പോലെ

💬 Comments

View all comments