0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
മയക്കത്തിൽ നിന്ന് ഉണർന്നിരുന്നു. "ചേട്ടാ ...... " അവൾ ഒരു ചിരിയോടെ എന്നാൽ ഓടികിതച്ച് വന്ന ആ കിതപ്പോടെ എന്നെ വിളിച്ചു. " എന്താടി നീ കിടന്ന് കിതയ്ക്കുന്നേ ...... കൂട്ടുകാരികളോടൊപ്പം ഷോപ്പിങിന് പോകന്നൂന്ന് പറഞ്ഞിട്ട് നേരത്തെ എത്തയോ ? " ഞാൻ ബഡ്ഡിൽ നിന്ന് കണ്ണും തിരുമ്മിക്കൊണ്ട് എണീക്കുന്നതിനിടയ്ക്ക്  ചോദിച്ചു. "ചേട്ടാ..... ചേട്ടാ ..... ഞാൻ ആരതി ചേച്ചിയെ കണ്ടു......." അവൾ ആ കിതപ്പോടെ എന്നോട് പറഞ്ഞു... "നീ എന്താ പറഞ്ഞേ  ? " ഞാൻ അവൾ പറഞ്ഞ വാക്കുകൾ കേട്ട് ഒരു അമ്പരപ്പോടെ കാര്യം തിരക്കി. "അതെ ചേട്ടാ , ഷോപ്പിംങ് മാളിൽ വച്ച് ഞാൻ  ആരതി ചേചിയെ കണ്ടു. " "അവൾ നിന്നെ കണ്ടോ?" "ഇല്ല , ഞാൻ ഉടനെ തന്നെ സ്കൂട്ടി എടുത്ത് ഇങ്ങ് പോന്നു. ആരതി ചേച്ചി ബിൽ പേ ചെയ്ത് ഇറങ്ങിയപ്പോഴാ ഞാൻ കണ്ടത് . ചിലപ്പപ്പോൾ ചേച്ചി ഇപ്പോ വീട്ടിൽ എത്തിക്കാണും . ചേട്ടന് വഴിയറിയാമല്ലോ ....  ഒന്ന് പോയി നേരിൽ കാണ് എന്നിട്ട് പറയ് സത്യം.... ഇനിയും ഇങ്ങനെ കിടന്ന് നീറി ജീവിക്കാതെ .." "ഇപ്പൊ തന്നെ വേണോ?" "വേണം ഞാനാ പറയുന്നേ . " നീനു അത് പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി. ഞാൻ വേഗം റെഡിയായി ബൈക്കുമെടുത്ത് പുറപ്പെട്ടു . വഴി അറിയാമെങ്കിലും ആ വീട്ടിൽ ഞാൻ ഇതുവരെ പോയിട്ടില്ല. മനസ്സിൽ വല്ലാത്ത സന്തോഷവും ഒപ്പം ആശയകുഴപ്പങ്ങളും കലങ്ങി മറിഞ്ഞു കൊണ്ടിരുന്നു ... എന്തായാലും എന്ത് വന്നാലും സത്യം തുറന്ന് പറയണം ,

💬 Comments

View all comments