Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
എനിക്ക് ഇനി ഈ കുറ്റബോധത്തോടെ ജീവിക്കാർ വയ്യ ....
ഓരോന്ന് ആലോചിച്ചപ്പോഴേക്കും സ്ഥലം എത്തിയിരുന്നു. ഒരു ഇല്ലം പോലുള്ള പഴയ വീടാണ്. സിറ്റിയിൽ നിന്നൊക്കെ മാറി ഗ്രാമീണത തുളുമ്പുന്ന സ്ഥലം . വീടിന്റെ മുറ്റത്ത് ഒരു സ്കൂട്ടി ഒതുക്കി വിച്ചിരിക്കുന്നു.
'അത് അവളുടേതകാം'
ഞാൻ മനസ്സിൽ വിജാരിച്ചു , മുന്നോട്ട് നടന്നു. വീടിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന കോളിങ് ബല്ലിൽ എന്റെ വിരലുകൾ അമർന്നു. എന്റെ നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു. സംഭരിച്ചു വച്ച ശക്തിയൊക്കെ കൊഴിഞ്ഞു പോയ പോലെ തോന്നി.
അൽപം കഴിഞ്ഞതും വീടിന്റെ മുൻപിലെ വാതിലുകൾ തുറന്ന് വന്നയാളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി, അത് അവൾ ആയിരുന്നു ആരതി. വർഷങ്ങൾക്ക് ശേഷം ഞാൻ അവളെ കണ്ടു .
അവൾ എന്നെ ഏതോ ഭാവത്തിൽ നോക്കി. സന്തോഷും എന്നാൽ അതിലുപരി സങ്കടവും നിറഞ്ഞ ഭാവം അവളുടെ മുഖത്ത് വന്ന് നിറഞ്ഞു.
"ആ സാറോ ? ഓ.. ഐ ആം സോറി , സാർ ഇപ്പോൾ എന്നെ പഠിപ്പിക്കുന്ന അദ്ധ്യാപകനല്ലല്ലോ ? എന്ത് വേണം താങ്കൾ എന്തിനാ വന്നത് ? "
അവൾ ഒരു മങ്ങിയ ചിരിയോടെ എന്നോട് ചോദിച്ചു. അവളുടെ യഥാർത്ഥ പുഞ്ചിരിയും നോട്ടവുമൊക്കെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു . അവൾ അന്ന് ഞാൻ പറഞ്ഞത് മനസ്സിൽ വച്ചാണ് എന്നോട് സംസാരിച്ചത് എന്ന് എനിക്ക് മനസ്സിലായി. അവളുടെ ആ വാക്കുകൾ എന്നെ കുത്തി നോവിപ്പിച്ചു.
" അത് , തന്നെ ഒന്ന് കാണാൻ "
"എന്നെയോ ...? എന്തിന് ? അതിന് നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ലല്ലോ?"
💬 Comments
View all comments