0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 1.2K
. എന്റെ ശരീരമാകെ  മറ്റൊരു അവസ്ഥയിലെത്തിയിരിക്കുന്നു. എനിക്ക് ബെഡിലൊക്കെ സ്പർശിക്കാൻ സാധിക്കുന്നുണ്ട്. . എന്റെ ആരോഗ്യം കുറച്ചൊക്കെ ക്ഷയിച്ചിരിക്കുന്നു. . കഴിഞ്ഞതൊക്കെ സ്വപ്നമോ യഥാർത്ഥ്യമോ എന്നു പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ. പതിയെ ബഡ്ഡിൽ എണീറ്റിരിക്കാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല ...... " അപ്പൊ എന്റെ ശരീരവും ആത്മാവും ഒന്നായോ ?" ഞാൻ സ്വയം ചോദിച്ചു. റൂമിന്റെ ഡോറ് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി . കയറി വന്നയാളെ കണ്ട് ഞാൻ ഒന്ന് പതറി. "ഏട്ടൻ ......" . " അച്ഛാ  ...... അമ്മേ..... ഒന്ന് ഓടി വാ...'' ആരതി അത് വിളിച്ച് പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് ഓടിവന്നു. എന്റെ മുഖം അവളുടെ കൈകൾ കൊണ്ട് കോരിയെടുത്തു .... "ഏട്ടാ......... " അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ വിളിച്ചു. "ആരതി .... താൻ ഇവിടെ .... എങ്ങനെ ? " എന്റെ കണ്ണുകളെ വിശ്വസികാനാകാതെ ഞാൻ ചോദിച്ചു ...  ഞാൻ അത് പറഞ്ഞു തീർന്നതും പപ്പയും അമ്മയും നീനുവും റൂമിലേക്ക് ഓടിയെത്തി ..... " മോനേ .............." എന്ന് വിളിച്ചു കൊണ്ട് ഓടി വന്ന അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. നീനു  അവളും സന്തോഷം കൊണ്ട് കരയുകയാണ് . പപ്പ എന്നെ പതിയെ എണീപ്പിച്ച് ഇരുത്തി. "എങ്ങനെയുണ്ട് എന്തെങ്കിലും വയ്യായ്ക തോന്നുണ്ടോ ? " പപ്പ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു. "ഇല്ല  പപ്പാ ...... " "ഞാൻ ഡോക്ടറെ  വിളിച്ചോണ്ട് വരാം." പപ്പ അതും പറഞ്ഞ് പുറത്തേക്ക് പോയി ... " നീനു

💬 Comments

View all comments