Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
ഉയർന്ന ഞാൻ പഞ്ഞിക്കെട്ടുപോലുള്ള മേഘങ്ങളെ തഴുകി ഉയരങ്ങളിലേക്ക് പോയി.......
എന്റെ വലത് കയ്യിൽ ആരോ സ്പർശിക്കുന്നതായി എനിക്ക് തോന്നി. അത് ഒരു തോന്നൽ ആയിരുന്നില്ല ഒരു അനുഭവമായിരുന്നു. എനിക്ക് പരിചിതമായ ആരുടെയോ കൈകൾ ആയിരുന്നു അത് . എന്റെ നെറ്റിയിൽ ആരോ ഉമ്മ വയ്ക്കുന്ന ഒരനുഭവം ആരുടെയോ ചുട്കണ്ണുനീർ തുള്ളി എന്റെ കവിളിൽ വീഴുന്നതായി ഞാൻ അനുഭവിച്ചറിഞ്ഞു. എന്റെ കണ്ണുകൾ ഞാനറിയാതെ തന്നെ നിറഞ്ഞു . ഞാൻ ഞെട്ടി ഇപ്പോൾ എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഇറ്റിറ്റ് വീഴുന്നുണ്ട് . ഉയരങ്ങളിലേക്ക് പറന്നുയർന്ന ഞാൻ പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങി അതും കൂടുതൽ വേഗത്തിൽ ഞാൻ കയ്യും കാലും ഇട്ടടിച്ച് നിലവിളിക്കാൻ തുടങ്ങി . തലകറങ്ങുന്ന പോലെയൊരു അനുഭവം പതിയെ എന്റെ ബോധം നഷ്ടമായി........
...........................
അഞ്ച് മാസങ്ങൾക്ക് ശേഷം ....................
.......
പഴയ ചില ഓർമ്മകൾ ഒരു ഇലട്രിക് വോൾട്ടേജ് കണക്കേ എന്റെ തലച്ചോറിലൂടെ മിന്നിമാഞ്ഞു.....
ആദ്യം അവളെ ആ കോളേജിനു മുൻപിൽ വച്ച് കണ്ട നിമിഷം , ഇഷ്ടമാണെന്ന് അവൾ പറഞ്ഞപ്പോൾ എന്റെ മറുപടി കേട്ട് നിറഞ്ഞ കണ്ണുകളുമായി അവിടെ നിന്നു പോയ അവളുടെ ആ മുഖം പിന്നീട് കരഞ്ഞു കൊണ്ട് മൊബൈലിൽ എന്നോട് വിളിച്ച് കൂടെ ഇറങ്ങി വരാമെന്ന് പറഞ്ഞ ആ വാക്കുകൾ ..... പിന്നീട് എന്റെ ചെവിയിൽ മുഴങ്ങിയത് ആ വിവാഹ മേളമായിരുന്നു .....
"ആരതി...................."
ഞാൻ ഉറക്കെ നിലവിളിച്ച് കൊണ്ട് മയക്കത്തിൽ നിന്നുണർന്നു , ചുറ്റും കണ്ണോടിച്ചു. ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ് എന്റെ റൂമിൽ .....
💬 Comments
View all comments